സൗദിയിൽ മൂത്രാശയ കാൻസറിന് പുതിയ വാക്സിൻ
പ്രായപൂർത്തിയായവർക്കായിരിക്കും ഉപയോഗിക്കാൻ കഴിയുക

റിയാദ്: മൂത്രാശയ കാൻസറിന് ചികിത്സിക്കാനുള്ള പുതിയ മരുന്നിന് അനുമതി നൽകി സൗദി. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടേതാണ് തീരുമാനം. അമേരിക്കയും ബ്രിട്ടനും ഇതിനകം ഈ മരുന്നിന് പൂർണ അനുമതി നൽകിയിട്ടുണ്ട്. യൂറോപ്യൻ യൂണിയനിൽ നിബന്ധനാപരമായ അനുമതിയും നിലനിൽക്കുന്നുണ്ട്. ആൻക്റ്റീവ എന്ന പേരിലാണ് പുതിയ മരുന്ന് വികസിപ്പിച്ചിട്ടുള്ളത്. പ്രായപൂർത്തിയായ രോഗികൾക്കായിരിക്കും മരുന്ന് ഉപയോഗിക്കാൻ കഴിയുക. ശസ്ത്രക്രിയ ഒഴികെ മറ്റ് ചികിത്സാ മാർഗങ്ങളില്ലാത്ത രോഗികൾക്കായിരിക്കും മരുന്ന് ഗുണം ചെയ്യുക. മൂത്രാശയ രോഗത്തിനുള്ള പ്രധാന ഡ്രഗ് ആയ ബിസിജി വാക്സീനിൻ പ്രതികരിക്കാത്ത സാഹചര്യത്തിലാണ് പുതിയ മരുന്ന് ഉപയോഗിക്കുക. ബയോ ഫാർമ കമ്പനിയുടെ നേതൃത്വത്തിലായിരിക്കും വിതരണം.
Next Story
Adjust Story Font
16

