Quantcast

എം.ഐ.ടി യു.എസ്.എ ലോക ഡിജിറ്റൽ ഫെസ്റ്റിൽ ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂളിന് അംഗീകാരം

MediaOne Logo

Web Desk

  • Published:

    6 Feb 2025 6:51 PM IST

എം.ഐ.ടി യു.എസ്.എ ലോക ഡിജിറ്റൽ ഫെസ്റ്റിൽ ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂളിന് അംഗീകാരം
X

റിയാദ്: ബോസ്റ്റൺ സൈബർ സ്‌ക്വയർ നേതൃത്വത്തിൽ വേൾഡ് ഡിജിറ്റൽ ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ മികച്ച സംഭാവനകൾക്കുള്ള അംഗീകാരം നൽകുന്ന വേദി കൂടിയായി മേള. റിയാദിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂളിൽ അരങ്ങേറിയ ഫെസ്റ്റിന്റെ ഭാഗമാവാൻ എത്തിയത് വിവിധ മേഖലകളിലെ നിരവധി ആളുകളാണ്. ഇന്റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൾ സംഗീത അനൂപിന് ചേഞ്ച് മേക്കർ അവാർഡ് ഫെസ്റ്റിന്റെ ഭാഗമായി സമർപ്പിച്ചു. AI & EdTech ജീൻ അർനോഡാണ് അവാർഡ് നൽകിയത്. സ്‌കൂൾ ഓഫ് ടുമാറോ അവാർഡ് റിയാദിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്‌കൂളിന് ലഭിച്ചു. 2024 ലെ മാസചുസെറ്റ്‌സ് ടീച്ചർ ഓഫ് ദ ഇയർ ആയി തെരഞ്ഞടുക്കപ്പെട്ട ഡി ഷൗൺ, വാഷിംഗ്ടൺ ആയിരുന്നു അവാർഡ് സമർപ്പിച്ചത്. ടെക്‌നോളജിയുടെ ഭാവി പ്രോഗ്രാമുകളുടെ ചർച്ച, MIT ക്യാമ്പസിലെ വാക്കിംഗ് ടൂർ, ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ അക്കാദമിക് പൈതൃകത്തെയും ഗവേഷണ പരിസരങ്ങളെയും പരിചയപ്പെടൽ, പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, നെറ്റ്വർക്കിംഗ് സെഷനുകൾ എന്നിവയും ചടങ്ങിന്റെ ഭാഗമായി. സാങ്കേതികവിദഗ്ധർ, ഗവേഷകർ, വിദ്യാഭ്യാസ ശില്പികൾ, വ്യവസായികൾ എന്നിവർ ഡിജിറ്റൽ ഭാവി, എഐയുടെ സാധ്യതകൾ, വിദ്യാഭ്യാസ രംഗത്ത് സാങ്കേതികമാറ്റങ്ങളുടെ പ്രഭാവം തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിച്ചു. ടെക്ക് പ്രേമികൾക്ക് പുതിയ സാധ്യതകൾ നൽകുന്ന മികച്ച വേദി കൂടിയായിരുന്നു ഡിജിറ്റൽ ഫെസ്റ്റ്. പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഭാവി സാങ്കേതിക മാറ്റങ്ങൾ മനസ്സിലാക്കാനും അവസരങ്ങൾ തിരിച്ചറിയാനും ഫെസ്റ്റ് മികച്ച അവസരമൊരുക്കി

Next Story