Quantcast

ഇ-സ്‌പോർട്‌സ് ലോകകപ്പിന് സമാപനം; സൗദി ക്ലബ്ബായ ടീം ഫാൽക്കൺസ് ജേതാക്കൾ

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ വിജയികൾക്ക് കിരീടം കൈമാറി

MediaOne Logo

Web Desk

  • Published:

    26 Aug 2024 4:58 PM IST

ഇ-സ്‌പോർട്‌സ് ലോകകപ്പിന് സമാപനം;  സൗദി ക്ലബ്ബായ ടീം ഫാൽക്കൺസ് ജേതാക്കൾ
X

റിയാദ്: സൗദി അറേബ്യ സംഘടിപ്പിച്ച ആദ്യത്തെ ഇ-സ്പോർട്സ് ലോകകപ്പിന് സമാപനം. സൗദി ക്ലബ്ബായ ടീം ഫാൽക്കൺസാണ് ജേതാക്കൾ. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ടീം ഫാൽക്കൺസിന് കിരീടം കൈമാറിയത്. ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫിഫ പ്രസിഡണ്ട് ഗിയാനി ഇൻഫാന്റിനോ എന്നിവരും ചടങ്ങിലെത്തിയിരുന്നു.

'കോൾ ഓഫ് ഡ്യൂട്ടി: വാർസോൺ', 'ഫ്രീ ഫയർ' ചാമ്പ്യൻഷിപ്പുകളിലെ ഒന്നാം സ്ഥാനങ്ങൾ ഉൾപ്പെടെ 12 ടൂർണമെന്റുകളിലായി 5,665 പോയിന്റുകൾ നേടിയാണ് ഫാൽക്കൺസ് ഒന്നാമതെത്തിയത്. കഴിഞ്ഞ എട്ട് ആഴ്ചകളിലായി റിയാദിലായിരുന്നു മത്സരങ്ങൾ. 500 ടീമുകളും 1500 പ്രൊഫഷണൽ കളിക്കാരും മത്സരങ്ങളിൽ പങ്കെടുത്തു. ഇലക്ട്രോണിക് ഗെയിമുകൾക്കായി ലോകത്ത് ആദ്യമായി നടത്തിയ വേൾഡ് കപ്പായിരുന്നു ഇത്. ഇന്ത്യൻ ടീമുകളും മത്സരത്തിലെത്തിയിരുന്നു.

TAGS :

Next Story