Quantcast

ചൂടിൽ വെന്തുരുകിയ കിഴക്കൻ സൗദിക്ക് ആശ്വാസം; കാലാവസ്ഥയിൽ വൻ ട്വിസ്റ്റ്, ജാഗ്രതാ നിർദേശം

എന്നാൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനകം വ്യാപകമായി മഴ ലഭിച്ചിട്ടുണ്ട്

MediaOne Logo

Gulf Desk

  • Published:

    7 Oct 2026 9:59 PM IST

ചൂടിൽ വെന്തുരുകിയ കിഴക്കൻ സൗദിക്ക് ആശ്വാസം; കാലാവസ്ഥയിൽ വൻ ട്വിസ്റ്റ്, ജാഗ്രതാ നിർദേശം
X

ദമ്മാം: സൗദിയിൽ വേനൽച്ചൂടിന് ആശ്വാസമേകി ശരത്കാലത്തിന്റെ വരവറിയിച്ച് കിഴക്കൻ പ്രവിശ്യയിൽ കാലാവസ്ഥാ വ്യതിയാനത്തിന് തുടക്കമാകുന്നു. മേഖലയിൽ പുലർകാലങ്ങളിൽ കനത്ത മൂടൽമഞ്ഞിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിനകം തന്നെ പ്രവിശ്യയിൽ പുലർച്ചെ മൂടൽമഞ്ഞ് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കൂടാതെ കിഴക്കൻ മേഖലയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.

നിലവിൽ തീരദേശ മേഖലകളിൽ അന്തരീക്ഷ ഈർപ്പം ഉയർന്ന തോതിൽ തുടരുന്നുണ്ടെങ്കിലും വരുംദിവസങ്ങളിൽ ഇതിന് ശമനമുണ്ടാകുമെന്നാണ് വിലയിരുത്തൽ. രാജ്യത്ത് കഠിനമായ വേനൽച്ചൂട് അനുഭവിച്ച കിഴക്കൻ പ്രവിശ്യയ്ക്ക് ഈ മാറ്റം വലിയ ആശ്വാസമാകും. അതേസമയം, രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലകളായ ജിസാൻ, അസീർ, അൽ ബഹ, മക്ക എന്നിവിടങ്ങളിൽ ഇതിനകം തന്നെ വ്യാപകമായി മഴ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. വാഹനം ഓടിക്കുന്നവർ പുലർകാലങ്ങളിലെ മൂടൽമഞ്ഞ് മൂലം കാഴ്ചാപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

TAGS :

Next Story