Quantcast

സൗദിയിൽ ശക്തമായ മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യത; കാഴ്ചപരിധി പൂജ്യം വരെ കുറയാമെന്ന് മുന്നറിയിപ്പ്

കിഴക്കൻ പ്രവിശ്യ, ജിസാൻ, അസീർ മേഖലകളിലാണ് മൂടൽമഞ്ഞ് രൂക്ഷം

MediaOne Logo

Gulf Desk

  • Published:

    27 Nov 2026 9:57 PM IST

സൗദിയിൽ ശക്തമായ മൂടൽമഞ്ഞിനും മഴയ്ക്കും സാധ്യത; കാഴ്ചപരിധി പൂജ്യം വരെ കുറയാമെന്ന് മുന്നറിയിപ്പ്
X

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മൂടൽമഞ്ഞിന് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കിഴക്കൻ പ്രവിശ്യ, ജിസാൻ, അസീർ മേഖലകളിലാണ് മൂടൽമഞ്ഞ് രൂക്ഷമാകുക. ഇതിന് പുറമെ മക്ക, അൽ-ബഹ മേഖലകളിൽ ആലിപ്പഴ വർഷത്തിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

രാജ്യത്ത് ശക്തമായ ശൈത്യത്തിന് മുന്നോടിയായാണ് കാലാവസ്ഥയിൽ മാറ്റമുണ്ടാകുന്നത്. രാത്രിയിലും പുലർച്ചെയും അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് റോഡുകളിലെ കാഴ്ചപരിധിയെ സാരമായി ബാധിക്കും. ചിലയിടങ്ങളിൽ കാഴ്ചപരിധി പൂജ്യം വരെയായി കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

അൽ-ബഹ, മക്ക, അസീർ, ജിസാൻ എന്നീ മേഖലകളുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ആലിപ്പഴ വർഷത്തിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. അതേസമയം മദീന, ഹായിൽ, തബൂക്ക്, അൽ-ജൗഫ് പ്രവിശ്യകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായും ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ മാറ്റങ്ങൾ കണക്കിലെടുത്ത് സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

TAGS :

Next Story