എല്‍നിനോ പ്രതിഭാസം; സൗദിയില്‍ ചൂട് ഉയരുന്നു
വരണ്ട ഉഷ്ണക്കാറ്റിനും ഉയര്‍ന്ന താപനിലക്കും ഇത് കാരണമാകുന്നതായും നിരീക്ഷകര്‍ പറഞ്ഞു.

എല്‍നിനോ പ്രതിഭാസമാണ് സൗദിയില്‍ അനുഭവപ്പെട്ടു വരുന്ന കടുത്ത ചൂടിന് കാരണമെന്ന് കാലാവസ്ഥ വിദഗ്ദര്‍. പസഫിക് സമുദ്രത്തിന്റെ ഉപരതലത്തില്‍ അനുഭവപ്പെടുന്ന പ്രതിഭാസം രാജ്യത്തെ കാലാവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വരണ്ട ഉഷ്ണക്കാറ്റിനും ഉയര്‍ന്ന താപനിലക്കും ഇത് കാരണമാകുന്നതായും നിരീക്ഷകര്‍ പറഞ്ഞു.
ഉഷ്ണമേഖല പസഫിക് സമുദ്രത്തില്‍ ഇടയ്ക്കിടെ സംഭവിക്കുന്ന സ്വാഭാവിക പ്രതിഭാസമാണ് എല്‍നിനോ. സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനിലയില്‍ ഉണ്ടാകുന്ന വര്‍ധനവിനെ അടിസ്ഥാനമാക്കിയാണ് ഇത് സംഭവിക്കുന്നത്. പ്രതിഭാസം ആഗോള കാലാവസ്ഥയില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്നതാണ് സൗദിയില്‍ അനുഭവപ്പെട്ടു വരുന്ന കൊടും ചൂടിന് കാരണമെന്ന് കാലാവസ്ഥ വിദഗ്ദന്‍ പ്രഫസര്‍ അബ്ദുല്ല അല്‍മിസ്‌നാദ് പറഞ്ഞു.
രാജ്യത്ത് ഇത്തവണ കടുത്ത ചൂടാണ് അനുഭവപ്പെട്ടു വരുന്നത്. കിഴക്കന്‍ പ്രവിശ്യയുടെ പലഭാഗങ്ങളിലും താപനില അന്‍പത് ഡിഗ്രിവരെ ഉയരുകയുണ്ടായി. ഇതിനു പുറമേ ഉഷ്ണ കാറ്റും അനുഭവപ്പെട്ടു വരുന്നുണ്ട്. 2022 മുതല്‍ ആരംഭിച്ച പ്രതിഭാസം അടുത്ത വര്‍ഷം വരെ നീണ്ട് നില്‍ക്കാമെന്നും അബ്ദുല്ല അല്‍മിസ്‌നാദ് പറഞ്ഞു. പകല്‍ സയമങ്ങളില്‍ സൂര്യപ്രകാശം നേരിട്ടേല്‍ക്കാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
Adjust Story Font
16

