Quantcast

സൗദിയിൽ 100% പേർക്കും വൈദ്യുതി സേവനങ്ങൾ പ്രയോജനകരം, 92% വീടുകളിലും ഊർജ്ജ സംരക്ഷണം

ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിൻ്റേതാണ് റിപ്പോർട്ട്

MediaOne Logo

Web Desk

  • Published:

    26 Nov 2025 4:05 PM IST

സൗദിയിൽ 100% പേർക്കും വൈദ്യുതി സേവനങ്ങൾ പ്രയോജനകരം, 92% വീടുകളിലും ഊർജ്ജ സംരക്ഷണം
X

റിയാദ്: സൗദിയിൽ ജനസംഖ്യയുടെ 100% പേർക്കും വൈദ്യുതി സേവനങ്ങൾ പ്രയോജനപ്പെടുന്നുണ്ടെന്ന് റിപ്പോ‍ർട്ട്. 92% വീടുകളും വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഊർജ്ജ സംരക്ഷണ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്നും റിപ്പോ‍ർട്ടുണ്ട്. 2024-ലെ ഗാർഹിക ഊർജ്ജ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള റെസിഡൻഷ്യൽ മേഖലയിലെ മൊത്തം വൈദ്യുതി ഉപഭോഗം 161.2 ആയിരം ജിഗാവാട്ട് മണിക്കൂറാണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി.

വൈദ്യുതി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന ജനസംഖ്യയുടെ ശതമാനം 100% എത്തിയെന്ന് സൂചിപ്പിക്കുന്നതാണ് ഈ റിപ്പോ‍ർട്ട്. 45.2 ആയിരം ജിഗാവാട്ട് മണിക്കൂർ എന്ന കണക്കിൽ റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത്. 41.3 ആയിരം ജിഗാവാട്ട് മണിക്കൂറുമായി തൊട്ടുപിന്നിൽ മക്ക മേഖലയാണുള്ളത്. ഏറ്റവും കുറഞ്ഞ വൈദ്യുതി ഉപഭോഗം രേഖപ്പെടുത്തിയത് അൽബഹ മേഖലയിലാണ്. 1.4 ആയിരം ജിഗാവാട്ട് മണിക്കൂർ വൈദ്യുതി ഉപഭോഗമാണ് ഇവിടെ ഉണ്ടായത്.

പാചകത്തിന് ഗ്യാസ് ഉപയോഗിക്കുന്ന വീടുകളുടെ ശതമാനം 86.4% ആയി ഉയർന്നിട്ടുണ്ട്. പാചകത്തിന് വൈദ്യുതി ഉപയോഗിക്കുന്ന വീടുകളുടെ ശതമാനം 13.4% ആയും വർധിച്ചു. 56.6% കുടുംബങ്ങൾ പഴയ ഉപകരണങ്ങളിൽ കൂടുതൽ കാര്യക്ഷമമായവ ഉപയോഗിച്ച് മറ്റുള്ളത് മാറ്റിസ്ഥാപിക്കാൻ തയ്യാറാണ്. 40.8% കുടുംബങ്ങൾ വീട്ടിൽ ഊർജ്ജ സ്രോതസ്സായി സൗരോർജ്ജം ഉപയോഗിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

TAGS :

Next Story