Quantcast

ഒരു മാസം മാത്രം ബാക്കി; സൗദിയിലെ ട്രാഫിക് പിഴയിളവ് ഒക്ടോബർ 18ന് അവസാനിക്കും

ഏപ്രില്‍ 18ന് മുമ്പുള്ള പിഴകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

MediaOne Logo

Web Desk

  • Published:

    18 Sept 2024 9:35 PM IST

ഒരു മാസം മാത്രം ബാക്കി; സൗദിയിലെ ട്രാഫിക് പിഴയിളവ് ഒക്ടോബർ 18ന്  അവസാനിക്കും
X

റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനകൂല്യം തീരാൻ ഇനി ഓരു മാസം മാത്രം. ഒക്ടോബർ 18ന് കാലാവധി അവസാനിക്കും. 2024 ഏപ്രിൽ 18ന് മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ആനുകൂല്യം ബാധകമാകുക. 50 ശതമാനം ഇളവോട് കൂടി പിഴ അടച്ചു തീർക്കുന്നതിനാണ് സാവകാശം അനുവദിച്ചിട്ടുള്ളത്. ഒക്ടോബർ 18ന് മുമ്പ് അടച്ചുതീർക്കാത്ത പിഴകൾ വ്യക്തികളുടെ ബാങ്ക് അകൗണ്ടുകളിൽ നിന്നും കണ്ട് കെട്ടും. ഇളവില്ലാതെ മുഴുവൻ തുകയും കണ്ട് കെട്ടുമെന്നാണ് സൗദി ട്രാഫിക് വിഭാഗം അറിയിച്ചിരിക്കുന്നത്. പിഴയിളവ് ലഭിക്കാൻ ആനുകൂല്യം പ്രാബല്യത്തിലായത് മുതൽ പൊതു സുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങൾ നടത്താൻ പാടില്ലെന്ന് നിബന്ധനയുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ആനുകൂല്യത്തിന് അർഹതയുണ്ട്.

TAGS :

Next Story