Quantcast

പ്രവാസി വെൽഫെയർ സൗദി കിഴക്കന്‍ പ്രവിശ്യ ഘടകം പൊതുസമ്മേളനം സംഘടിപ്പിച്ചു

ദമ്മാമില്‍ സംഘടിപ്പിച്ച പ്രവാസി വെല്‍ഫയര്‍ പൊതു സമ്മേളനം വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉല്‍ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-06-02 07:39:31.0

Published:

31 May 2023 1:09 PM IST

Expatriate Welfare Saudi Eastern Province Unit organized conference
X

പ്രവാസി വെൽഫെയർ സൗദി കിഴക്കന്‍ പ്രവിശ്യ ഘടകം പൊതുസമ്മേളനം സംഘടിപ്പിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ പങ്കെടുത്തു. സാമൂഹ്യ നീതിയുടെ രാഷ്ട്രിയത്തിന് ഇന്ത്യയില്‍ പ്രസക്തി വര്‍ധിച്ചതായി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

ദമ്മാമില്‍ സംഘടിപ്പിച്ച പ്രവാസി വെല്‍ഫയര്‍ പൊതു സമ്മേളനം വെല്‍ഫയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉല്‍ഘാടനം ചെയ്തു. ലക്ഷകണക്കിന് വരുന്ന പ്രവാസികളാണ് കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല്. അവര്‍ക്ക് വേണ്ട പുനരധിവാസ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ലോക കേരള സഭയെ പരിഷ്‌കരിച്ച് മുഴുവന്‍ പ്രവാസികള്‍ക്കും പ്രാപ്യമാക്കണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

പ്രവാസി വെല്‍ഫയര്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഷബീര്‍ ചാത്തമംഗലം അധ്യക്ഷത വഹിച്ച പരിപാടിയില്‍ വെല്‍ഫയര്‍ പാര്‍ട്ടി നേതാക്കളായ സുരേന്ദ്രന്‍ കാരിപ്പുഴ, കെ.എ ഷഫീഖ്, ഇര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. സുനില സലീം, അന്‍വര്‍ സലീം, സാബിഖ് കോഴിക്കോട്, ഫൈസല്‍ കുറ്റ്യാടി, ജംഷാദലി കണ്ണൂര്‍, ജമാല്‍ കൊടിയത്തൂര്‍, സിറാജ് തലശ്ശേരി, ജമാല്‍ പയ്യന്നൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

TAGS :

Next Story