Quantcast

ഇൻവെസ്റ്റ്മെൻറ് ലൈസൻസ് നേടിയവർ തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് സൗദി

ടാക്‌സ് പെനാൽറ്റികളുള്ളവർക്ക് പിഴകൂടാതെ അടക്കുവാനുള്ള സൗകര്യം നവംബർ 30ന് അവസാനിക്കും

MediaOne Logo

Web Desk

  • Updated:

    2022-11-19 19:41:58.0

Published:

20 Nov 2022 1:07 AM IST

ഇൻവെസ്റ്റ്മെൻറ് ലൈസൻസ് നേടിയവർ തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് സൗദി
X

സൗദിയിൽ ഇൻവെസ്റ്റ്മെൻറ് ലൈസൻസ് നേടിയവർ തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്ന് വിദഗ്ധർ. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്ക് ലൈസൻസ് പുതുക്കുന്നതിൽ തടസ്സങ്ങൾ നേരിടാനിടയുണ്ട്.

ടാക്‌സ് പെനാൽറ്റികളുള്ളവർക്ക് പിഴകൂടാതെ അടക്കുവാനുള്ള സൌകര്യം നവംബർ 30ന് അവസാനിക്കുമെന്നും വിദഗ്ധർ പറഞ്ഞു. സൗദിയിൽ നിക്ഷേപക ലൈസൻസ് എടുത്തവർക്ക് ലൈസൻസ് പുതുക്കേണ്ട സമയമാണിത്. എന്നാൽ ബിനാമി ബിസിനസ് അവസാനിപ്പിച്ച് ഇൻവെസ്റ്റ്മെൻറ് ലൈസൻസ് എടുക്കാൻ സർക്കാർ അനുവദിച്ച ആനുകൂല്യം ഉപയോഗിച്ച് നിക്ഷേപകരായി മാറി.

ബിസിനസ് നടത്തുന്ന പലരും തുടർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടില്ല. ഇത്തരക്കാർ ലൈസൻസ് പുതുക്കുന്നതിൽ തടസ്സം നേരിടുന്നതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന യുനൈറ്റഡ് ഡിലൈറ്റഡ് കമ്പനി എം.ഡി ഡോ. ഫിറോസ് പറഞ്ഞു.

നിലവിൽ സൗദിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഏതെങ്കിലും വിധത്തിലുള്ള ടാക്സ് പെനാൽറ്റികളോ മറ്റോ ഉണ്ടെങ്കിൽ നവംബർ 30 നകം പിഴകൂടാതെ അടച്ച് തീർക്കാനുള്ള സൌകര്യം ഉണ്ടെന്നും അത് ഉപയോഗപ്പെടുത്തണമെന്നും ഡോ. ഫിറോസ് പറഞ്ഞു. ഇൻവെസ്റ്റ്‌മെൻ്റ് ലൈസൻസെടുത്തവർക്ക് സർക്കാർ ഇപ്പോൾ കൂടുതൽ ആനുകൂല്യങ്ങളും സൗകര്യങ്ങളും നൽകുന്നുണ്ട്.

TAGS :

Next Story