സൗദിയിൽ ടൂറിസം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിൽ വ്യാപക പരിശോധന
33 സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്

റിയാദ്: സദിയിലെ ടൂറിസം ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളിൽ വ്യാപക പരിശോധനയുമായി ടൂറിസം മന്ത്രാലയം. അധികൃതർ നടത്തിയ പരിശോധനയിൽ 84 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ജീവനക്കാരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യുന്നതിലും പുതുക്കുന്നതിലും വീഴ്ച വരുത്തിയ സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി. ഇതിൽ നിർദേശങ്ങൾ പാലിക്കാത്ത 33 സ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. അതേസമയം, പരിശോധനയെത്തുടർന്ന് 41 സ്ഥാപനങ്ങൾ തങ്ങളുടെ വീഴ്ചകൾ പരിഹരിക്കുകയും ജീവനക്കാരുടെ വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്ത് മന്ത്രാലയത്തിന്റെ നിബന്ധനകൾ പാലിച്ച് നിയമപരമായ പദവി വീണ്ടെടുക്കുകയും ചെയ്തു.
ടൂറിസം മേഖലയിലെ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെയും സുതാര്യത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടി. സ്ഥാപനങ്ങളിൽ നേരിട്ട് ജോലി ചെയ്യുന്നവരും കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നവരുമായ എല്ലാ ജീവനക്കാരുടെയും വ്യക്തിഗത വിവരങ്ങൾ, യോഗ്യതകൾ, പ്രവൃത്തിപരിചയം എന്നിവ ഓരോ മൂന്ന് മാസം കൂടുമ്പോഴും കൃത്യമായി പുതുക്കണമെന്ന് മന്ത്രാലയം അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമപരമായ പിഴകൾ ഒഴിവാക്കാൻ എല്ലാ സ്ഥാപനങ്ങളും നിശ്ചിത സമയത്തിനകം വിവരങ്ങൾ സമർപ്പിക്കണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16

