ദമ്മാമിൽ കുടുംബ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു

ഇന്ത്യൻ ഇസ്ലാഹീ സെന്റർ ഈസ്റ്റേൺ സോണൽ കമ്മറ്റി ദമ്മാമിൽ കുടുംബ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. നാളെ ദമ്മാം അൽറയ്യാൻ പോളിക്ലിനിക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ മതപ്രഭാഷകൻ എം.എം അക്ബർ 'കുടുംബത്തെ തകർക്കുന്ന ലിബറലിസം' എന്ന വിഷയത്തിൽ ക്ലാസ് എടുക്കും. വൈകുന്നേരം 4.30 മുതലാണ് പരിപാടി.
പരിപാടിയോടനുബന്ധിച്ച് കെ.എൻ.എം സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചു വരുന്ന ആത്മീയ ചൂഷണങ്ങൾക്കെതിരെ 'തൗഹീദീ മുന്നേറ്റം' കാംപയ്നിന്റെ ഈസ്റ്റേൺ സോണൽ പ്രചരണ പരിപാടികളുടെ പ്രഖ്യാപനവും നടക്കും.
പ്രഖ്യാപന പരിപാടിയിൽ അജ്മൽ മദനി വാണിമേൽ സംസാരിക്കും. മുഹമ്മദ് കബീർ സലഫി, മൊയ്തീൻ കുഴിപ്പുറം, അബ്ദുസ്സമദ് കരിഞ്ചാപ്പാടി, എ.കെ നവാസ്, സകരിയ മങ്കട, ജാഫർ ഖാൻ, ഡോ. മനാഫ്, ഷൗകത്തലി കോബാർ, സലീം ഖതീഫ് തുടങ്ങിയവർ പങ്കെടുക്കും.
Next Story
Adjust Story Font
16

