നാട്ടിലേക്ക് മടങ്ങുന്ന ജീവകാരുണ്യ പ്രവര്‍ത്തകന്‍ സലീം മുഴുപ്പിലങ്ങാടിന് യാത്രയയപ്പ് നല്‍കി

35 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഖോബറിലെ ജീവകാരുണ്യ പ്രവര്‍ത്തകനും ഖൊബാര്‍ നവോദയ സാമൂഹ്യക്ഷേമ കണ്‍വീനറുമായിരുന്ന സലീം മുഴുപ്പിലങ്ങാടിന് ഖോബാര്‍ നവോദയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. നവോദയ പ്രവര്‍ത്തകരും, നേതാക്കളും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തു.
പ്രവാസം അവസാനിപ്പി നാട്ടിലേക്ക് തിരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ അസാന്നിധ്യം സാമൂഹ്യ, ജീവകാരുണ്യ രംഗത്ത് സൃഷ്ടിക്കുന്ന വിടവ് വലുതാണെന്നും നവോദയക്ക് വലിയ നഷ്ടമാണെന്നും യാത്രയപ്പ് ചടങ്ങില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
ഏരിയ പ്രസിഡന്റ് സുധാകരന്‍ കായംകുളത്തിന്റെ അധ്യക്ഷയില്‍ നടന്ന ചടങ്ങില്‍ ഏരിയ സെക്രട്ടറി T.N ഷബീര്‍ സ്വാഗതം പറഞ്ഞു. നവോദയ രക്ഷാധികാരികളായ രഞ്ജിത്ത് വടകര, പവനന്‍ മൂലക്കില്‍, കേന്ദ്ര ജോ. സെക്രട്ടറി ഷമീം നാണത്ത് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ഏരിയ ട്രഷറര്‍ വിജയകുമാര്‍ കടക്കല്‍ നന്ദി പറഞ്ഞു.
Adjust Story Font
16

