യാത്രയയപ്പ് സംഘടിപ്പിച്ചു

റിയാദ്: സൗദി ഹൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി വർക്കിംഗ് മെമ്പർ, മീഡിയ വിങ്ങ് കെഎംസിസി എന്നീ മേഖലകളിൽ പ്രവർത്തിച്ച, അൽജസിറ പെയിന്റ് കമ്പനി സെയിൽസ് എക്‌സിക്യൂട്ടീവ് കൂടിയായ ഷഹീർ പള്ളിക്കലിന് സെൻട്രൽ കമ്മിറ്റി ഓഫീസിൽ വച്ച് യാത്രയയപ്പ് നൽകി. സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് സകരിയ ആയഞ്ചേരി യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് നൗഷാദ് ഓമശ്ശേരി അധ്യക്ഷതവഹിച്ചു.
ജനറൽ സെക്രട്ടറി ബാപ്പു എസ്റ്റേറ്റ് മുക്ക് സ്വാഗതവും സക്കറിയ പള്ളിപ്പുറം നന്ദിയും പറഞ്ഞു. അഷ്‌കർ വടകര, ഹമീദ് വയനാട് എന്നിവർ സംസാരിച്ചു. വർക്കിംഗ് കമ്മിറ്റി മെമ്പർമാരായ റസാഖ് തളിപ്പറമ്പ്, ഹസീബ് തിരൂർക്കാട്, ഇസ്മായിൽ വടകര, സഫീർ കമ്പിൽ, സിദ്ദീഖ് മക്കരപ്പറമ്പ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Next Story
Adjust Story Font
16

