Quantcast

വിമാന ടിക്കറ്റിന് തവണ വ്യവസ്ഥയിൽ പണമടക്കാം; ഫ്‌ളൈനാസ് സേവനം പ്രാബല്യത്തിൽ

പലിശയില്ലാതെ നാലു തവണകളായി പണമടക്കാൻ സൗകര്യം

MediaOne Logo

Web Desk

  • Updated:

    2023-08-02 18:24:39.0

Published:

2 Aug 2023 11:16 PM IST

Flynas is also preparing to enter the public stock market.
X

റിയാദ്: വിമാന ടിക്കറ്റിന് തവണ വ്യവസ്ഥയിൽ പണമടക്കാൻ സൗകര്യമൊരുക്കി സൗദി അറേബ്യയിലെ ഫ്ളൈ നാസ് വിമാന കമ്പനി. പലിശയില്ലാതെ നാല് തവണകളായി പണമടക്കാനാണ് കമ്പനി യാത്രക്കാർക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രമുഖ പെയ്മന്റ് പ്രോസസിംങ് ആപ്പായ ടാബിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതാദ്യമായാണ് സൗദിയിൽ ഒരു വിമാന കമ്പനി തവണ വ്യവസ്ഥയിൽ ടിക്കറ്റിന് പണമടക്കാൻ സൗകര്യമൊരുക്കുന്നത്.

ഒരു വർഷം മുമ്പ് ഇതിനായുളള കരാറിൽ ഒപ്പു വെച്ചതായി ഫ്‌ളൈനാസ് വാണിജ്യ വിഭാഗം സിഇഒ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമായി തുടങ്ങി. പലിശ ഇല്ലാതെ നാല് തവണകളായി പണമടക്കാനുള്ള സൗകര്യമാണ് യാത്രക്കാർക്ക് ഫ്‌ളൈനാസ് ഒരുക്കുന്നത്. കുടുംബ സമേതവും അല്ലാതെയും ടിക്കറ്റെടുക്കുന്നവർക്ക് ഏറെ ആശ്വാസം നൽകുന്നതാണ് പുതിയ സേവനം. ആഭ്യന്തര, അന്താരാഷ്ട്ര സെക്ടറുകളിലായി 70 ലേറെ നഗരങ്ങളിലേക്ക് പ്രതിവാരം 1,500 ലേറെ സർവീസുകൾ ഫ്‌ളൈനാസ് നടത്തുന്നുണ്ട്. നിലവിൽ 51 വിമാനങ്ങളാണ് ഈ ബജറ്റ് വിമാന കമ്പനിക്കുള്ളത്. 2030 ഓടെ സർവീസ് നടത്തുന്ന നഗരങ്ങളുടെ എണ്ണം 165 ആയി ഉയർത്താനുള്ള പദ്ധതികളും കമ്പനി ആരംഭിച്ചു. ഈ വേനൽക്കാലത്ത് പത്തു നഗരങ്ങളിലേക്ക് കൂടി ഫ്ളൈ നാസ് പുതുതായി സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ഹജ്ജ് സീസണിൽ 13 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തോളം തീർഥാടകർ യാത്രക്കായി തെരഞ്ഞെടുത്തതും ഫ്‌ളൈനാസിനെയാണ്.



Flight tickets can be paid in instalments, with Flynas service coming into force

Next Story