Quantcast

പ്രാഥമിക ഓഹരി വില്പന ചെലവുകൾ തിരിച്ചടിയായി; 2025-ൽ ഫ്ലൈനാസിന് 52.7 കോടി റിയാൽ നഷ്ടം

4% വർധനവോടെ 784 കോടി റിയാൽ വരുമാനം ലഭിച്ചു

MediaOne Logo

Web Desk

  • Published:

    11 March 2026 9:04 PM IST

Flynas incurs losses of 527 million riyals in 2025
X

റിയാദ്: പ്രമുഖ സൗദി ബജറ്റ് എയർലൈനായ ഫ്ലൈനാസ് 2025 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പുറത്തുവിട്ടു. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വർധനവുണ്ടായെങ്കിലും, പ്രാഥമിക ഓഹരി വില്പന(ഐപിഒ)യുമായി ബന്ധപ്പെട്ട ചെലവുകൾ കാരണം കമ്പനി 52.7 കോടി റിയാൽ നഷ്ടം രേഖപ്പെടുത്തി. 2024-ൽ ഇതേ കാലയളവിൽ 43.35 കോടി റിയാൽ ലാഭത്തിലായിരുന്നു കമ്പനി. എന്നാൽ കമ്പനിയുടെ ആകെ വരുമാനത്തിൽ 4 ശതമാനം വർധനവുണ്ടായിട്ടുണ്ട്.784 കോടി റിയാലാണ് 2025-ലെ വരുമാനം.

ഐപിഒയുമായി ബന്ധപ്പെട്ട 108.3 കോടി റിയാലിന്റെ ചെലവുകൾ ഒഴിവാക്കിയാൽ, കമ്പനിയുടെ ക്രമീകരിച്ച അറ്റാദായം 55.6 കോടി റിയാലാണ്. ഇത് 2024-നെ അപേക്ഷിച്ച് 28 ശതമാനം വർധനവാണ് കാണിക്കുന്നത്. കമ്പനിയുടെ ആകെ വരുമാനത്തിന്റെ 90 ശതമാനവും കുറഞ്ഞ നിരക്കിലുള്ള വിമാന സർവീസുകളിൽ നിന്നാണ് ലഭിച്ചത്. ഈ മേഖലയിൽ 4 ശതമാനം വളർച്ചയോടെ 708.6 കോടി റിയാൽ വരുമാനം ലഭിച്ചു. കമ്പനിയുടെ നെറ്റ്‌വർക്ക് വിപുലീകരണവും വിമാനങ്ങളുടെ എണ്ണം വർധിപ്പിച്ചതും വരുമാനത്തിന്റെ വളർച്ചയ്ക്ക് സഹായകമായി. ഹജ്ജ്-ഉംറ മേഖലയിൽ നിന്നുള്ള വരുമാനം മാറ്റമില്ലാതെ 58.4 കോടി റിയാൽ എന്ന കണക്ക് തുടർന്നപ്പോൾ, ജനറൽ ഏവിയേഷൻ മേഖലയിൽ 6 ശതമാനം ഇടിവുണ്ടായി.

TAGS :

Next Story