Quantcast

2025 മൂന്നാം പാദം; 12 കോടി റിയാൽ ലാഭവുമായി ഫ്ലൈനാസ്

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 10.4 കോടി റിയാലായിരുന്നു ലാഭം

MediaOne Logo

Web Desk

  • Published:

    11 Nov 2025 2:23 PM IST

2025 മൂന്നാം പാദം; 12 കോടി റിയാൽ ലാഭവുമായി ഫ്ലൈനാസ്
X

റിയാദ്: സൗദി അറേബ്യൻ ബജറ്റ് വിമാനക്കമ്പനിയായ ഫ്‌ളൈനാസ് ഈ വർഷത്തെ മൂന്നാം പാദത്തിൽ മികച്ച സാമ്പത്തിക മുന്നേറ്റം രേഖപ്പെടുത്തി. 12 കോടി റിയാൽ ലാഭമാണ് ഈ കാലയളവിൽ കമ്പനി നേടിയത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 10.4 കോടി റിയാലായിരുന്നു ലാഭം. ഏകദേശം 14.9 ശതമാനം വ‍ർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിമാനങ്ങളുടെ എണ്ണത്തിലുള്ള വർധനവ്, കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസുകൾ വ്യാപിപിച്ചത്, ചെലവ് കുറയ്ക്കുന്നതിന് നടത്തിയ കാര്യക്ഷമമായ ഇടപെടലുകൾ, യാത്രക്കാരുടെ വർധിച്ച ഡിമാൻഡ് എന്നിവയാണ് ലാഭം വർധിക്കാനുള്ള പ്രധാന കാരണങ്ങൾ.

TAGS :

Next Story