Quantcast

സൗദിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നു; ഒരു വർഷത്തിനിടെ 80 ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചു

അഞ്ച് ശതമാനം മുതൽ നൂറ് ശതമാനം വരെ വിലയേറി

MediaOne Logo

Web Desk

  • Published:

    25 May 2022 7:13 PM GMT

സൗദിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നു; ഒരു വർഷത്തിനിടെ 80 ഭക്ഷ്യവസ്തുക്കളുടെ വില വർധിച്ചു
X

സൗദിയിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നത് തുടരുന്നു. ഒരു വർഷത്തിനിടെ 80 ഭക്ഷ്യവസ്തുക്കളുടെ വിലകൾ വർധിച്ചതായി സൗദി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ പറഞ്ഞു. ഷിപ്പിങ് ചാർജുകളും യുക്രൈൻ പ്രതിസന്ധിയും ചൈനീസ് നിലപാടും വിലയേറ്റത്തിന് കാരണമായിട്ടുണ്ട്.

89 ഭക്ഷ്യവസ്തുക്കളിൽ 80 എണ്ണത്തിന്റെയും വില ഒരു വർഷത്തിനിടെ വർധിച്ചു. അഞ്ച് ശതമാനം മുതൽ നൂറ് ശതമാനം വരെ വിലയേറി. ഇതിൽ എട്ടെണ്ണത്തിന്റെ വിലയിൽ കുറവുണ്ടായി. പ്രവാസികളുപയോഗിക്കുന്ന അരി, എണ്ണ, ഓയിൽ, കോഴി, മുട്ട തുടങ്ങി എല്ലാത്തിലും വിലകൂടി. റൊട്ടി, ധാന്യങ്ങൾ, ഇറച്ചി, കോഴിയിറച്ചി, മത്സ്യം, പാലും പാലുൽപന്നങ്ങളും, എണ്ണകൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, പഞ്ചസാര എന്നിവയുടെയെല്ലാം വിലകൾ ഒരു വർഷത്തിനിടെ വർധിച്ചതായി കൺസ്യൂമർ പ്രൊട്ടക്ഷൻ അസോസിയേഷൻ പറഞ്ഞു.

മൂന്ന് പ്രധാന കാരണങ്ങളാണ് വിലയേറ്റത്തിനുള്ളത്. കോവിഡ് സാഹചര്യത്തിൽ യൂറോപ്പിൽ നിന്നുള്ള കണ്ടെയ്‌നറുകൾ ഉത്പാദനം നടന്ന ചൈനയിലേക്ക് മാറ്റിയിരുന്നു. ഇതോടെ ഗൾഫ് മേഖലയിലേക്കുള്ള ഷിപ്പിങ് ലൈൻ ചാർജ് വർധിച്ചു. യുക്രൈൻ പ്രതിസന്ധിയും ഇതിന് കാരണമായി. വിലയേറ്റം തടയാൻ കൂടുതൽ ഇറക്കുമതിക്ക് ശ്രമിക്കുകയാണ് സൗദിയിപ്പോൾ. മിക്ക ഗൾഫ് രാജ്യങ്ങളിലും സമാനമാണ് സ്ഥിതിയെന്ന് സാമ്പത്തിക മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.



Food prices rise in Saudi Arabiaf

TAGS :

Next Story