2025 ഒക്ടോബർ;സൗദിയിലെ പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ 2% വർധിച്ചു
സൗദി സെൻട്രൽ ബാങ്കാണ് കണക്കുകൾ പുറത്തുവിട്ടത്

റിയാദ്: സൗദിയിലെ പ്രവാസികളുടെ നാട്ടിലേക്കുള്ള പണമയയ്ക്കൽ 2% വർധിച്ച് 1370 കോടി റിയാലിലേക്കെത്തി. 2025 ഒക്ടോബറിലെ കണക്കാണ് പുറത്തുവന്നത്. സൗദി സെൻട്രൽ ബാങ്കാണ് കണക്കുകൾ പുറത്തുവിട്ടത്. 2025 സെപ്റ്റംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, ഒക്ടോബറിൽ പ്രവാസി പണമയയ്ക്കലിൽ ഏകദേശം 31 കോടിയിലധികം റിയാലിന്റെ വർധനവുണ്ടായതായി സെൻട്രൽ ബാങ്ക് ഡാറ്റ സൂചിപ്പിക്കുന്നു. അതേസമയം വിദേശത്തുള്ള സൗദികൾ സ്വന്തം രാജ്യത്തേക്ക് അയച്ച പണത്തിലും വർധനവുണ്ടായി. കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തെ അപേക്ഷിച്ച് 2025 ഒക്ടോബറിൽ ഇത് 4 ശതമാനം വർധിച്ച് 660 കോടി റിയാലിലെത്തി.
Next Story
Adjust Story Font
16

