Quantcast

സൗദിയിലെത്തുന്ന വിദേശ വാഹനങ്ങള്‍ക്ക് മൂന്ന് മാസം വരെ രാജ്യത്ത് കഴിയാം

കാലാവധിക്ക് ശേഷം രാജ്യത്ത് കഴിയുന്ന ഓരോ ദിവസത്തിനും ഇരുപത് റിയാല്‍ വീതം പിഴ

MediaOne Logo

ijas

  • Updated:

    2022-06-11 19:02:50.0

Published:

12 Jun 2022 12:27 AM IST

സൗദിയിലെത്തുന്ന വിദേശ വാഹനങ്ങള്‍ക്ക് മൂന്ന് മാസം വരെ രാജ്യത്ത് കഴിയാം
X

ദമ്മാം: സൗദിയിലെത്തുന്ന വിദേശ വാഹനങ്ങള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലാവധി സംബന്ധിച്ച വിശദീകരണം നല്‍കി സൗദി കസ്റ്റംസ് അതോറിറ്റി. കാലാവധിക്ക് ശേഷം രാജ്യത്ത് കഴിയുന്ന ഓരോ ദിവസത്തിനും ഇരുപത് റിയാല്‍ വീതം പിഴ ഈടാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. വിദേശ വാഹനങ്ങള്‍ രാജ്യത്തേക്ക് എത്തിക്കുന്നത് സംബന്ധിച്ച അന്വേഷണങ്ങള്‍ക്കാണ് സൗദി കസ്റ്റംസ് വിശദീകരണം നല്‍കിയത്.

വിദേശ രജിസ്‌ട്രേഷനിലുള്ള വാഹനം രാജ്യത്തേക്ക് പ്രവേശിച്ചത് മുതല്‍ മൂന്ന് മാസത്തേക്ക് രാജ്യത്ത് കഴിയുന്നതിന് അനുവാദമുണ്ടാകും. നിയമാനുസൃതം തങ്ങാവുന്ന പരമാവധി കാലാവധിയാണിത്. കാലാവധിക്ക് ശേഷവും രാജ്യത്ത് തുടരുകയാണെങ്കില്‍ ഓരോ ദിവസത്തിനും ഇരുപത് റിയാല്‍ വീതം പിഴയൊടുക്കേണ്ടിവരും. എന്നാല്‍ ഈ പിഴ വാഹനത്തിന്‍റെ മൊത്തം വിലയുടെ പത്ത് ശതമാനത്തില്‍ കൂടില്ലെന്നും കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കി.

Regular period for foreign vehicle to stay inside Saudi Arabia is 3 months

TAGS :

Next Story