Quantcast

സൗദിയിൽ വിദേശികൾക്കും ഫാർമസികൾ സ്വന്തമാക്കാനുള്ള അവസരം ഒരുങ്ങുന്നു

പുതിയ ആരോഗ്യനിയമം പ്രാബല്യത്തിൽ വരുന്നതു വരെയായിരിക്കും അവസരം

MediaOne Logo

Web Desk

  • Published:

    16 March 2025 7:54 PM IST

സൗദിയിൽ വിദേശികൾക്കും ഫാർമസികൾ സ്വന്തമാക്കാനുള്ള അവസരം ഒരുങ്ങുന്നു
X

റിയാദ്: വിദേശികൾക്ക് സൗദിയിൽ ഫാർമസികളും, ഔഷധ നിർമാണ കേന്ദ്രങ്ങളും സ്വന്തമാക്കാനുള്ള അനുമതിയാണ് ലഭിച്ചത്. താത്കാലിക അനുമതിയായിരിക്കും ഇത്. സൗദി മന്ത്രിസഭയുടേതാണ് അനുമതി. പുതിയ ആരോഗ്യനിയമം പ്രാബല്യത്തിൽ വരുന്നതുവരെയായിരിക്കും ഈ നിയമം തുടരുക. ഹെർബൽ ഉത്പന്നങ്ങൾ വിൽക്കാനുള്ള അനുമതിയും ഇതിന്റെ ഭാഗമായി വിദേശികൾക്ക് അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമം. നേരത്തെ ഫാർമസികൾ, ഔഷധ നിർമാണ കേന്ദ്രങ്ങൾ, ഫാർമസ്യൂട്ടിക്കൽ കൺസൾട്ടേഷൻ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ഉടമസ്ഥാവകാശം സൗദി പൗരന്മാർക്ക് മാത്രമായി നിയന്ത്രിച്ചിരുന്നു. ആർട്ടിക്കിൾ 3 പ്രകാരാമായിരുന്നു ഇത്. പുതിയ നിയമം പ്രാബല്യത്തിലായതോടെ ഫാർമസി മേഖലയിൽ വിദേശികൾക്കും പുതിയ അവസരങ്ങൾ തുറക്കും

TAGS :

Next Story