ദമ്മാമിലെ മുന്‍ പ്രവാസി ഉണ്ണി കോഴിക്കോട് നിര്യാതനായി
ദമ്മാമിലെ ആദ്യകാല ഫുട്‍ബോൾ ക്ലബായിരുന്ന ചാലഞ്ചേഴ്യ്സിന്റെ കളിക്കാരനായിരുന്നു ഉണ്ണി കോഴിക്കോട്

ദമ്മാം : രണ്ടരപ്പതിറ്റാണ്ടിലേറെ കാലം ദമ്മാമിൽ പ്രവാസിയായിരുന്ന കോഴിക്കോട് കുണ്ട്പറമ്പ് പറമ്പത്ത് ഉണ്ണികുമാർ മരിച്ചു. ദമ്മാമിലെ ആദ്യകാല ഫുട്‍ബോൾ ക്ലബായിരുന്ന ചാലഞ്ചേഴ്യ്സിന്റെ കളിക്കാരനായിരുന്നു ഉണ്ണി കോഴിക്കോട്. വെറ്ററൻസ് ടീമിന് വേണ്ടിയും ജേഴ്സിയണിഞ്ഞിട്ടുണ്ട്. നെസ്മ കമ്പനിയിൽ അഡ്മിനിസ്ട്രേഷൻ സെക്രട്ടറിയായി സേവനമവസാനിപ്പിച്ചായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. ദമ്മാം ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) ഉണ്ണി കോഴിക്കോടിന്റെ നിര്യാണത്തിൽ അനുശോചിച്ചു. ഡിഫ രക്ഷാധികാരി റഫീഖ് കൂട്ടിലങ്ങാടി, മുൻ സാരഥികളായ റസാഖ് ചേരിക്കൽ, സി അബ്ദുൽ റസാഖ്, അബ്ദുൽ ജബ്ബാർ കോഴിക്കോട് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.
Next Story
Adjust Story Font
16

