Quantcast

സൗദിയിൽ നടക്കാനിരുന്ന ഫോർമുല 1 മത്സരങ്ങൾ റദ്ദാക്കി

ഏപ്രിൽ 17 - 19 വരെയാണ് മത്സരം നിശ്ചയിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    15 March 2026 1:42 PM IST

Formula 1 races scheduled to be held in Saudi Arabia have been canceled
X

റിയാദ്: ഈ ഏപ്രിൽ മാസത്തിൽ ജിദ്ദയിൽ നടക്കേണ്ടിയിരുന്ന 'ഫോർമുല 1 സൗദി അറേബ്യൻ ഗ്രാൻഡ് പ്രി' റദ്ദാക്കിയതായി കായിക മന്ത്രിയും സൗദി ഒളിമ്പിക് പാരാലിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ അറിയിച്ചു. മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഫോർമുല 1 അധികൃതരും കായിക ഭരണസമിതികളുമാണ് ഈ തീരുമാനമെടുത്തത്.

2026-ലെ എഫ്.ഐ.എ ഫോർമുല 1 വേൾഡ് ചാമ്പ്യൻഷിപ്പിന്റെ അഞ്ചാം റൗണ്ടായി ഏപ്രിൽ 17 മുതൽ 19 വരെ ജിദ്ദ കോർണിഷ് സർക്യൂട്ടിലായിരുന്നു മത്സരം നടത്താൻ നിശ്ചയിച്ചിരുന്നത്. ഫോർമുല 1-ന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും എന്നാൽ മത്സരം നടത്താൻ രാജ്യം പൂർണ സജ്ജമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. മുൻപ് അഞ്ച് തവണ വിജയകരമായി ഗ്രാൻഡ് പ്രി സംഘടിപ്പിച്ച പരിചയം സൗദിക്കുണ്ട്. ലോകോത്തര നിലവാരത്തിലുള്ള സുരക്ഷയും സൗകര്യങ്ങളും ഒരുക്കാൻ സൗദിക്ക് സാധിക്കുമെന്നും, കായിക പ്രേമികൾക്കും താരങ്ങൾക്കും രാജ്യം എന്നും പ്രിയപ്പെട്ട ഇടമായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story