ജുബൈലിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; നാല് പേർ മരണപ്പെട്ടു

ജുബൈൽ: സൗദിയിലെ ജുബൈലിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരണപ്പെട്ടു. രണ്ട് ബംഗ്ലാദേശികളും, ഒരു ഇന്ത്യക്കാരനും, ഒരു പാകിസ്താനിയുമാണ് മരണപ്പെട്ടത്. ഇരുപത്തി അഞ്ചു വയസുകാരനായ ആബിദ് അൻസാരിയാണ് മരണപ്പെട്ട ഇന്ത്യക്കാരൻ. ജുബൈൽ ഇൻഡസ്ട്രിയൽ ഏരിയക്ക് സമീപമായിരുന്നു അപകടം. റിയാസ് എൻ ജി എൽ പ്രോജെക്ടിലെ ജോലിക്കാരാണ് അപകടത്തിൽ മരിച്ചവർ. പരിക്കേറ്റ ഏഴുപേരെ ജുബൈൽ അൽ മന ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹം സഫ്‌വാ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
Adjust Story Font
16

