Quantcast

സിറ്റി ഫ്ളവർ മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിനു തുടക്കം

നാല് ദിവസം ഏറ്റവും വിലക്കുറവിൽ സാധനങ്ങൾ വാങ്ങാം

MediaOne Logo

Web Desk

  • Updated:

    2023-10-04 19:52:21.0

Published:

5 Oct 2023 1:21 AM IST

സിറ്റി ഫ്ളവർ മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിനു തുടക്കം
X

റിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവറിന്റെ ഫോർ മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ഏറ്റവും വിലക്കുറവിൽ ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന അവരമാണിത്. ഒക്ടോബര്‍ നാല് മുതല്‍ ഏഴ് വരെയാണ് മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ.

സിറ്റി ഫ്‌ളവര്‍ എല്ലാ വര്‍ഷവും മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ നടത്തി വരാറുണ്ട്. അതിൻ്റെ തുടർച്ചായായാണ് ഇത്തവണയും 4 മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചത്. ഉപഭോക്താക്കൾക്ക് ഏറ്റവും വിലക്കുറവിൽ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കാനുളള അവസരമാണ് ഫെസ്റ്റിവലിലൂടെ ലഭിക്കുക. ഒക്ടോബര്‍ 4 മുതല്‍ 7 വരെയുള്ള നാല് ദിവസങ്ങളിലാണ് അതിശയിപ്പിക്കുന്ന വിലക്കിഴിവ്.

ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍ സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളിലും മെഗാ ഡിസ്‌കൗണ്ട് ലഭ്യമാണ്. മെഗാ ഫെസ്റ്റിവലിൻ്റെ ഭാഗമായി ഏറ്റവും പുതിയ ഉത്പ്പന്നങ്ങളുടെ വിപുലമായ ശേഖരം തന്നെ സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്.

സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ ഷോറൂ മുകളിലും പ്രത്യേക വിലക്കിഴിവ് ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മെഗാ ഷോ പ്രഖ്യാപന ചടങ്ങ് ഡോ. അൻവർ ഖുർഷിദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നിബിൻ ലാൽ, ഷാക്കിർ സി.കെ, മുഹമ്മദ് മുഖ്ത്താർ, നൌഷാദ് എ.കെ, സക്കീർ ഇബ്രാഹീം, റഹ്മത്തുള്ള, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.

Summary: Four Mega Days Shopping Festival of City Flower, Saudi's leading retail chain, starts

TAGS :

Next Story