Quantcast

റിയാദിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2025-08-10 05:35:27.0

Published:

9 Aug 2025 5:51 PM IST

Free medical camp organized by Riyadh KMCC murooj committee
X

റിയാദ്: അൽ മസീഫ് ക്ലിനിക്കുമായി സഹകരിച്ച് കൊണ്ട് റിയാദ് കെഎംസിസി മുറൂജ് ഏരിയ കമ്മറ്റി സൗജന്യ മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. പ്രഗൽഭരായ ഡോക്ടർമാരുടെ സേവനത്തോടെ അത്യാധുനിക സംവിധാനത്തിൽ നടന്ന ക്യാമ്പ് റിയാദ് കെഎംസിസി സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര ഉദ്ഘാടനം ചെയ്തു. മുറൂജ് ഏരിയ കമ്മറ്റി പ്രസിഡണ്ട് ഖാലിദ് പറമ്പിൽപീടിക അധ്യക്ഷത വഹിച്ചു.

പ്രവാസികളനുഭവിക്കുന്ന വിവിധ ആരോഗ്യ വിഷയങ്ങളെ അടിസ്ഥാനമാക്കി, ക്യാമ്പിനോടനുബന്ധിച്ച് ഡോ. അമീന ഹസൻ ആരോഗ്യ ബോധവത്കരണ ക്ലാസ് എടുത്തു. മുറൂജ് ഏരിയ കെഎംസിസി മെമ്പർമാർക്കും ക്യാമ്പിൽ പങ്കെടുക്കുന്നവർക്കും തുടർ ചികിത്സക്കായി പ്രത്യേക ഡിസ്‌കൗണ്ടുകൾ അടങ്ങിയ പ്രിവിലേജ് കാർഡിന്റെ പ്രകാശനം മസീഫ് ക്ലിനിക് എം.ഡി മുഷ്താഖ് അലി നിർവഹിച്ചു. സെൻട്രൽ കമ്മറ്റി വെൽഫെയർവിംഗ് ചെയർമാൻ റഫീഖ് മഞ്ചേരി ആദ്യ കാർഡ് വിതരണം ചെയ്തു.

കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ്‌സ്, രക്തസമ്മർദ്ദം, പ്രമേഹം, ശരീര ഭാര സൂചിക (BMI) തുടങ്ങിയ വിവധ ടെസ്റ്റുകളും ജനറൽ വിഭാഗത്തിൽ ഡോ.അമീന ഹസ്സൻ, ഡെന്റൽ വിഭാഗത്തിൽ ഡോ.കൃഷ്ണ മോഹൻ എന്നിവരുടെ സേവനവും ക്യാമ്പിൽ ലഭ്യമായിരുന്നു.

റിയാദ് കെഎംസിസി സെൻട്രൽ കമ്മറ്റി വൈസ് പ്രസി. നാസർ മാങ്കാവ്, ജില്ലാ കമ്മറ്റി ഭാരവാഹികളായ മജീദ് മണ്ണാർമല, കരീം കനാപുറം മുറൂജ് ഏരിയ ചെയർമാൻ ഇബ്രാഹിം ഓമശ്ശേരി എന്നിവർ സംസാരിച്ചു.

ഭാരവാഹികളായ ഹംസ വളരാട്, പരീദ് കുട്ടി ആയക്കാട്, ഹാരിസ് കളത്തിങ്ങൽ, സമദ് കൊറളോട്ടി, റിയാസ് കോഴിക്കോട്, അബ്ദുൽ കരീം എന്നിവർ ക്യാമ്പ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചു.

ഗഫൂർ പുഴക്കാട്ടിരി, നിഷാദ് കരിപ്പൂർ എന്നിവർ ഫാമിലികൾ അടങ്ങിയ ഇരുനൂറോളം പേരുടെ രെജിസ്‌ട്രേഷന് നേതൃത്വം നൽകി. മുറൂജ് ഏരിയ കെഎംസിസി പ്രവർത്തകർ, മസീഫ് ക്ലിനിക് സ്റ്റാഫുകൾ തുടങ്ങിയവർ സംബന്ധിച്ചു. ജന.സെക്രട്ടറി ഷബീർ കളത്തിൽ ചടങ്ങിൽ സ്വാഗതവും ട്രഷറർ ഷബീറലി ഒതായി നന്ദിയും പറഞ്ഞു.

TAGS :

Next Story