Quantcast

ഫ്യൂച്ചര്‍ എഡ്ജ് സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    1 Jun 2023 9:51 AM IST

Future Edge Students Conference
X

പ്രവാസി വെല്‍ഫെയര്‍ കണ്ണൂര്‍-കാസര്‍ഗോഡ്‌ ജില്ലാ കമ്മിറ്റി ദമ്മാമില്‍ നടത്തിയ ഫ്യൂച്ചര്‍ എഡ്ജ് സ്റ്റുഡന്റ്സ് കോണ്‍ഫറന്‍സ് ശ്രദ്ധേയമായി.

അല്‍ മുന സ്കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ അബ്ദുല്‍ ഖാദിര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ടെക്നോളജി, ഹൈയര്‍ എഡ്യുക്കേഷന്‍ , ഡിജിറ്റല്‍ സിറ്റിസന്‍ഷിപ്പ് എന്ന തീമില്‍ പ്രമുഖര്‍ നേതൃത്വം നല്‍കിയ സെഷനുകള്‍ വിദ്യാര്‍ഥികള്‍ക്ക് പുതുമയുള്ള അനുഭവമായി.

വ്യത്യസ്ത പഠനശൈലികള്‍ , കമ്പ്യൂട്ടെഷണല്‍ സയന്‍സ്, ലൈഫ് സ്കില്‍സ്, ഡിജിറ്റല്‍ കാലഘട്ടത്തിലെ സാമൂഹിക ജീവിതം തുടങ്ങി വിഷയങ്ങളില്‍ അബ്ദുല്‍ ലത്തീഫ് ഓമശ്ശേരി, ഡോ. ജൌഷീദ്, റയ്യാന്‍ മൂസ, ഡോ. താജ് ആലുവ തുടങ്ങിയവര്‍ സെഷനുകള്‍ നടത്തി. സമാപന സെഷനില്‍ പ്രവാസി വെല്‍ഫെയര്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ റഹീം ആശംസ് നേര്‍ന്ന് സംസാരിച്ചു.

തുടര്‍ന്ന് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി നടന്ന ഉന്നതവിദ്യാഭ്യാസം വിദേശരാജ്യങ്ങളില്‍ എന്ന വിഷയത്തില്‍ സീനിയര്‍ കരിയര്‍ ഗൈഡ് ഫിറോസ്‌ പി ടി സംസാരിച്ചു.

വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍, അഭിരുചി നിര്‍ണ്ണയം, അംഗീകൃത സര്‍വ്വകലാശാലകള്‍, തൊഴിലവസരങ്ങള്‍ തുടങ്ങി വിദേശത്തുള്ള ഉന്നതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സമഗ്രമായ വിഷയാവതരണം ശ്രദ്ധേയമായി.

ഫ്യൂച്ചര്‍ എഡ്ജ് ജനറല്‍ കണ്‍വീനര്‍ ബിനാന്‍ ബഷീര്‍ സ്വാഗതവും പ്രവാസി വെല്‍ഫയര്‍ എക്സിക്യൂട്ടീവ് അംഗം അയ്മന്‍ സഈദ് നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് അംഗങ്ങളായ ജംഷാദ് അലി, തന്സീം, ഷക്കീര്‍, ജമാല്‍, സലിം, ഷമീം, റിഷാദ്, ജാബിര്‍, ഫാത്തിമ ഹാഷിം, സജ്ന ഷക്കീര്‍ എന്നിവര്‍ കോണ്‍ഫറന്സിന് നേതൃത്വം നല്‍കി.

TAGS :

Next Story