ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ്; 50 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു
എഐ, നൂതന സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലാണ് കരാറുകൾ

റിയാദ്: ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവിന്റെ ഒൻപതാം പതിപ്പിൽ 50 ബില്യൺ ഡോളറിന്റെ നിക്ഷേപ കരാറുകൾ ഒപ്പുവെച്ചു. എഐ, നൂതന സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യം എന്നീ മേഖലകളിലാണ് കരാറുകൾ ഒപ്പുവെച്ചത്. പുനരുപയോഗ ഊർജ്ജ മേഖലയിൽ എസി.ഡബ്ല്യു.എ പവർ, അരാംകോ, ലോകോത്തര യൂട്ടിലിറ്റി കമ്പനികൾ എന്നിവയുടെ പങ്കാളിത്തവും, ഹ്യൂമെയ്ൻ, ക്വാൽകോം, ബ്ലാക്ക്‌സ്റ്റോൺ, സൗദി സാങ്കേതിക സ്ഥാപനങ്ങൾ ചേർന്നുള്ള എഐ, ഡാറ്റാ അടിസ്ഥാന സൗകര്യ പദ്ധതികൾക്കും ഇനീഷ്യേറ്റീവ് വേദിയായി. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ആരംഭിച്ചത് മുതൽ ഇതുവരെ 250 ബില്യൺ ഡോളറിന്റെ കരാറുകളാണ് നടന്നതെന്ന് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ യാസർ അൽ റുമയ്യാൻ പറഞ്ഞു.
Next Story
Adjust Story Font
16

