Quantcast

സൗദിയിൽ 'ഗൾഫ് ഷീൽഡ് 2026' സൈനികാഭ്യാസത്തിന് തുടക്കം

ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സൈനിക സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    5 Jan 2026 1:54 PM IST

സൗദിയിൽ ഗൾഫ് ഷീൽഡ് 2026 സൈനികാഭ്യാസത്തിന് തുടക്കം
X

റിയാദ്: ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ സംയുക്ത സൈനികാഭ്യാസം 'ഗൾഫ് ഷീൽഡ് 2026'ന് സൗദിയിൽ തുടക്കം. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സൈനിക സഹകരണം ശക്തമാക്കുകയും സംയുക്ത നീക്കങ്ങൾ ഏകോപിപ്പിക്കുകയുമാണ് സൈനികാഭ്യാസത്തിന്റെ ലക്ഷ്യം. അത്യാധുനികമായ യുദ്ധതന്ത്രങ്ങളും സങ്കീർണമായ സാഹചര്യങ്ങളെ നേരിടാനുള്ള പ്രത്യേക പരിശീലനങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിവിധ സുരക്ഷാ ഭീഷണികളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള ശേഷി അളക്കുന്നതിനായി കൃത്യമായി രൂപകൽപ്പന ചെയ്ത പരീക്ഷണങ്ങളും ഈ സൈനികാഭ്യാസത്തിന്റെ ഭാഗമാണ്.

TAGS :

Next Story