'സൈബർ സുരക്ഷയിൽ ജിസിസി രാജ്യങ്ങൾ ആഗോളതലത്തിൽ മുൻനിരയിൽ': ജിസിസി സെക്രട്ടറി ജനറൽ
മേഖലയിലെ സംഘർഷങ്ങൾക്കിടയിലും ജിസിസിയുടെ സൈബർ സുരക്ഷാ സംവിധാനം കാര്യക്ഷമമായി പ്രവർത്തിച്ചു

റിയാദ്: സൈബർ സുരക്ഷയിൽ ജിസിസി രാജ്യങ്ങൾ ആഗോളതലത്തിൽ മുൻനിരയിലാണെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽബുദൈവി. ദേശീയതലത്തിലുള്ള സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതും ഡാറ്റ സംരക്ഷണത്തിനുള്ള നടപടികളും സൈബർ ഭീഷണികളെ നേരിടാനുള്ള ശേഷി വർധിപ്പിച്ചതുമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. മനാമയിൽ നടന്ന അഞ്ചാമത് ജിസിസി സൈബർ സുരക്ഷാ മന്ത്രിതല സമിതിയുടെ യോഗത്തിലാണ് അൽബുദൈവി ഇക്കാര്യം വ്യക്തമാക്കിയത്.
മേഖലയിലെ സംഘർഷങ്ങൾക്കൊപ്പം സൈബർ അപകടങ്ങളും ഭീഷണികളും വർധിച്ചുവരികയാണ്. ഇത്തരം വെല്ലുവിളികൾക്കിടയിലും ജിസിസിയുടെ സൈബർ സുരക്ഷാ സംവിധാനം ഉയർന്ന ജാഗ്രതയും കാര്യക്ഷമതയും പുലർത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സൈബർ സുരക്ഷാ രംഗത്ത് സംയുക്ത ഗൾഫ് പ്രവർത്തനങ്ങൾ കൈവരിച്ച പ്രധാന നേട്ടങ്ങളും യോഗത്തിൽ അദ്ദേഹം വിശദീകരിച്ചു. 2024–2028 കാലയളവിലേക്കുള്ള ജിസിസി സൈബർ സുരക്ഷാ സ്ട്രാറ്റജിയുടെ എക്സിക്യൂട്ടീവ് പ്ലാൻ, സൈബർ സുരക്ഷാ മേഖലയിലെ അന്താരാഷ്ട്ര സഹകരണത്തിനുള്ള ജിസിസി ഇടപെടൽ, സൈബർ ത്രെറ്റ് ഇന്റലിജൻസ് പ്ലാറ്റ്‌ഫോമിലെ വിവര കൈമാറ്റത്തിനുള്ള ഭരണ സംവിധാനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Adjust Story Font
16

