Quantcast

​ഗ്ലോബൽ പെൻഷൻ ഇൻഡക്സ് 2026; ജിസിസിയിൽ ഒന്നാം സ്ഥാനം സൗദിക്ക്

ആ​ഗോള തലത്തിൽ 12ാം സ്ഥാനം

MediaOne Logo

Gulf Desk

  • Published:

    23 Oct 2026 9:20 PM IST

Global Pension Index 2026: Saudi Arabia ranks first in the GCC
X

റിയാദ്: 2026-ലെ മെർസർ സിഎഫ്‌എ ഇൻസ്റ്റിറ്റ്യൂട്ട് ഗ്ലോബൽ പെൻഷൻ ഇൻഡക്സിൽ സൗദി അറേബ്യക്ക് ജിസിസി രാജ്യങ്ങളിൽ ഒന്നാം സ്ഥാനം. ആഗോളതലത്തിൽ വിലയിരുത്തപ്പെട്ട 55 പെൻഷൻ സംവിധാനങ്ങളിൽ 12-ാം സ്ഥാനവും സൗദിക്കാണ്. 2025-ൽ 67.6 ആയിരുന്ന രാജ്യത്തിന്റെ ആകെ സ്കോർ 2026-ൽ 73.2 ആയി ഉയർന്നു. 2022 മുതൽ ഇതുവരെ 15 സ്ഥാനങ്ങളുടെ മുന്നേറ്റമാണ് സൗദി അറേബ്യ നടത്തിയത്.

സൂചികയുടെ പ്രധാനപ്പെട്ട മൂന്ന് ഘടകങ്ങളിലും സൗദി മികച്ച നേട്ടം കൈവരിച്ചു. റഗുലേറ്ററി ഗവേണൻസ്, അംഗങ്ങളുമായുള്ള ആശയവിനിമയം, പങ്കാളികളുടെ അവകാശങ്ങൾ എന്നിവ വിലയിരുത്തുന്ന ഇന്റഗ്രിറ്റി സബ്‌-ഇൻഡക്സിൽ സൗദി 83.5 സ്കോർ നേടി 'A' റേറ്റിങ് കരസ്ഥമാക്കി. സസ്റ്റൈനബിലിറ്റി സ്കോർ 54.6-ൽ നിന്ന് 61.2 ആയി ഉയർന്നപ്പോൾ, 'അഡീക്വസി' സ്കോർ 75-ൽ നിന്ന് 77.2 ആയി ഉയർന്നു. ഇതോടെ ആകെ ഗ്രേഡിൽ 'B' വിഭാഗം നിലനിർത്താൻ സൗദിക്കായി.

73.2 സ്കോറോടെ 'B' ഗ്രേഡ് പട്ടികയിലുള്ള യുകെ, കാനഡ, ഫ്രാൻസ്, ജർമനി, ബെൽജിയം, അയർലൻഡ്, ഹോങ്കോംഗ് തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ പെൻഷൻ സംവിധാനങ്ങളെ മറികടക്കാനും, ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതെത്താനും സൗദിക്ക് സാധിച്ചു. തുടർച്ചയായ ഭരണപരിഷ്കാരങ്ങൾ, നിയമനിർമാണങ്ങളിലെ പുരോഗതി, ഡാറ്റാ ആധുനികവൽക്കരണം, പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ശക്തമായ സുരക്ഷാ ഉറപ്പുകൾ എന്നിവയാണ് സൗദിയുടെ ഈ മുന്നേറ്റത്തിന് കാരണമായി സൂചികയിൽ ചൂണ്ടിക്കാണിക്കുന്നത്. സാമൂഹിക ഇൻഷുറൻസ് മേഖലയുടെ ദീർഘകാല സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ പ്രതിഫലനമാണ് ഈ മികച്ച നേട്ടം.

TAGS :

Next Story