ദുബൈയിൽ സ്വർണം പൂശിയ ഐഫോൺ 11,111 ദിർഹത്തിന് വാങ്ങാം
ഓഫർ പ്രഖ്യാപിച്ച് എറോസ് ഗ്രൂപ്പ്

ദുബൈ: സ്വർണം പൂശിയ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. ദുബൈയിൽ 2,68147 രൂപക്ക് 24 കാരറ്റ് സ്വർണം പൂശിയ ഐഫോൺ സ്വന്തമാക്കാം. 11.11 വിപണിയിലാണ് ഈ ഓഫർ ലഭ്യമാകുന്നത്. എറോസ് ഗ്രൂപ്പാണ് പ്രത്യേക ഓഫറുമായി വന്നിരിക്കുന്നത്. നവംബർ 11-നാണ് 11.11 വിപണി നടക്കുന്നത്. എറോസ് ഗ്രൂപ്പ് തങ്ങളുടെ മുഴുവൻ 11.11 കാമ്പെയ്‌നും ഒന്ന് എന്ന അക്കത്തിൽ കേന്ദ്രീകരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. "ഞങ്ങൾ 11ദിർഹത്തിൽ തുടങ്ങി 111, 1,111 ദിർഹം തുടങ്ങിയ വിലകളിൽ 11:11 ഡീലുകൾ ചെയ്യുന്നുണ്ട്," എന്ന് എറോസ് ഗ്രൂപ്പ് സിഇഒ രജത് അസ്താന പറഞ്ഞു. ദുബൈയിലെ 11.11 വിപണിയിൽ ഇലക്ട്രോണിക്സിന് 50% വരെ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട് വ്യാപാരികൾ.
Next Story
Adjust Story Font
16

