Quantcast

നവോദയ സ്കോളര്‍ഷിപ്പ്‌ വിതരണം ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും

MediaOne Logo

Web Desk

  • Published:

    15 Sept 2023 1:28 AM IST

Gopinath Mutukad
X

ദമ്മാം നവോദയ സാംസ്കാരികവേദിയുടെ ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പ്‌ വിതരണം സെപ്റ്റംബർ 29 ന് പ്രശസ്ത മജീഷ്യനും ജീവ കാരുണ്യ പ്രവർത്തകനുമായ പ്രൊഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും.

10, 12. ക്ലാസുകളിൽ 90ശതമാനത്തിൽ അധികം മാർക്ക് ലഭിക്കുന്ന നവോദയ അംഗങ്ങളുടെ സൗദിയിലും നാട്ടിലുമുള്ള കുട്ടികൾക്ക് 2010 മുതൽ നവോദയ സ്കോളർഷിപ്പ് നൽകി ആദരിച്ചുവരുന്നുണ്ട്.

കൊവിഡ് പ്രതിസന്ധിയിലാക്കിയ ഘട്ടത്തിലും നവോദയ മുടക്കമില്ലാതെ സ്കോളർഷിപ്പ് വിതരണം ചെയ്യുകയുണ്ടായി. പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികൾക്കും നവോദയ ഭാരവാഹികള്‍ അഭിനന്ദനം അറിയിച്ചു. കിഴക്കൻ പ്രവശ്യയിലെ വിവിധ സാമൂഹ്യ സാംസകായിരിക സംഘടനാ പ്രവർത്തകരും മാധ്യമ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.

TAGS :

Next Story