ത്വായിഫിൽ മുന്തിരി-ഉറുമാൻ ഉത്സവം
പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും, ഉത്പാദകരെ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കാനുമാണ് മേള

ജിദ്ദ: സൗദിയിലെ ത്വായിഫിൽ മുന്തിരി-ഉറുമാൻപഴ ഫെസ്റ്റിവലിന് തുടക്കമായി. കൃഷിമേഖലയിൽ ത്വായിഫിന്റെ സ്ഥാനം വ്യക്തമാക്കുന്നതാണ് ആഘോഷം. ഒക്‌ടോബർ ആദ്യം ആരംഭിച്ച ഉത്സവം അഞ്ച് ദിവസം നീണ്ടുനിൽക്കും.
ത്വായിഫിലെ സെൻട്രൽ വെജിറ്റബിൾ മാർക്കറ്റിലാണ് മുന്തിരി-ഉറുമാൻപഴോത്സവം. പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും, ഉത്പാദകരെ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധിപ്പിക്കാനുമാണ് മേള. സെമിനാറുകൾ, ബിസിനസ് മീറ്റുകൾ, സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടികൾ, പരിശീലനം തുടങ്ങി വ്യത്യസ്ത സെഷനുകൾ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. വിവിധയിനം മുന്തിരിയും ഉറുമാൻപഴ ശേഖരവും മേളയിലുണ്ട്. ത്വായിഫിലെ കാർഷിക പാരമ്പര്യം ഉയർത്തിക്കാട്ടാനും, കർഷകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും മേള സഹായിക്കും.
Next Story
Adjust Story Font
16

