Quantcast

സൗദിയുടെ വ്യോമമേഖലയില്‍ വളര്‍ച്ച തുടരുന്നു

സംഘര്‍ഷ ദിവസങ്ങളില്‍ പ്രതിദിനം 1300 സര്‍വീസുകള്‍

MediaOne Logo

Web Desk

  • Published:

    28 Jun 2025 10:30 PM IST

സൗദിയുടെ വ്യോമമേഖലയില്‍ വളര്‍ച്ച തുടരുന്നു
X

ദമ്മാം: സൗദിയുടെ വ്യോമയാന മേഖലയില്‍ അതിവേഗത്തിലുള്ള വളര്‍ച്ച തുടരുന്നതായി സിവില്‍ ഏവിയേഷന്‍ വകുപ്പ്. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും സൗദിയുടെ വ്യോമ പാതയില്‍ 95 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി. പ്രതിദിനം 1300ലേറെ വിമാനങ്ങളാണ് സൗദിയുടെ വ്യോമാതിര്‍ത്തിയിലൂടെ ഈ ദിവസങ്ങളില്‍ കടന്നു പോയത്.

ഇസ്രായേല്‍ ഇറാന്‍ സംഘര്‍ഷത്തിനിടെ വ്യോമ ഗതാഗതത്തിന്റെയും വ്യോമ റൂട്ടുകളുടെയും സുഗമമായ ഒഴുക്ക് നിലനിർത്താന്‍ സൗദിക്കായി. 220 ലധികം വിമാനക്കമ്പനികളാണ് രാജ്യത്തിന്റെ വ്യോമാതിർത്തിയിലൂടെ പറക്കുന്നത്. വർദ്ധിച്ചുവരുന്ന ട്രാൻസിറ്റ് വിമാനങ്ങളെ ഉൾക്കൊള്ളുന്നതിനായി അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് സര്‍വീസുകള്‍. വിമാനങ്ങളുടെ സര്‍വീസ് സുഗമമാക്കുന്നതിന് കർശനമായ സാങ്കേതിക ഉപകരണങ്ങളും സുരക്ഷാ നടപടികളും ഇതിനായി സ്വീകരിച്ചു വരുന്നതായും അതോറിറ്റി വ്യക്തമാക്കി.

TAGS :

Next Story