Quantcast

സൗദിയുടെ ആഭ്യന്തര ടൂറിസത്തില്‍ വളര്‍ച്ച

കഴിഞ്ഞ വര്‍ഷം രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പത്ത് ദശലക്ഷത്തിലധികം പേര്‍ സന്ദര്‍ശനം നടത്തിയതായി മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു

MediaOne Logo

Web Desk

  • Updated:

    2022-08-24 19:34:37.0

Published:

25 Aug 2022 12:45 AM IST

സൗദിയുടെ ആഭ്യന്തര ടൂറിസത്തില്‍ വളര്‍ച്ച
X

സൗദിയില്‍ ആഭ്യന്തര വിനോദ സഞ്ചാരമേഖലയില്‍ വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പത്ത് ദശലക്ഷത്തിലധികം പേര്‍ സന്ദര്‍ശനം നടത്തിയതായി മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ടൂറിസം മേഖലയില്‍ നടപ്പിലാക്കിയ നവീന പദ്ധതികളും പരിപാടികളുമാണ് കൂടുതല്‍ പേരെ ആകര്‍ഷിച്ചത്.

രാജ്യത്തെ വിനോദസഞ്ചാര സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ ഒഴുക്ക് വര്‍ധിച്ചതായി മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പറയുന്നു. കോവിഡിന് ശേഷം വിലക്കുകള്‍ നീക്കി എല്ലാ കേന്ദ്രങ്ങളും തുറന്ന് പ്രവര്‍ത്തിച്ചതോടെയാണ് ഇവിടങ്ങളിലെത്തുന്ന സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനവുണ്ടായത്. തൊട്ട് മുമ്പത്തെ വര്‍ഷത്തെ അപേക്ഷിച്ച് മുപ്പത് ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം പോയം വര്‍ഷം പത്ത് ദശലക്ഷം സന്ദര്‍ശകരാണ് വിനോദ സാംസ്‌കാരിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്. വിനോദ ഉപാധികള്‍ വര്‍ധിച്ചതും. കൂടുതല്‍ പദ്ധതികള്‍ നടപ്പിലായതും മേഖലയുടെ വളര്‍ച്ചക്ക് കാരണമായി. സിനിമാശാലകള്‍ ആര്‍ട്ട് എക്‌സിബിഷനുകള്‍, മ്യൂസിയങ്ങള്‍, ലൈബ്രറികള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയുടെ എണ്ണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തെ പ്രകൃതി രമണിയത ആസ്വദിക്കുന്നതിന് അസീര്‍, ജിസാന്‍, മദീന, മക്ക പ്രവിശ്യകളിലേക്കുള്ള യാത്രകള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.

TAGS :

Next Story