Quantcast

'കമിങ് റ്റു ഉംറ?'; തീർഥാടകർക്കായി പുതിയ കാമ്പയിനുമായി ഹജ്ജ്-ഉംറ മന്ത്രാലയം

18-ലധികം പ്രധാന ഇടങ്ങളിൽ ഓൺസൈറ്റ് സേവനങ്ങൾ

MediaOne Logo

Web Desk

  • Published:

    26 Jan 2026 6:20 PM IST

Hajj and Umrah System Launches Coming to Umrah? Campaign as Part of Integrated Readiness for Umrah Performers
X

ജിദ്ദ: ഉംറ ചെയ്യാനെത്തുന്ന തീർഥാടകർക്ക് മാർ​ഗനിർദേശങ്ങൾ നൽകുന്നതിന് പുതിയ കാമ്പയിനുമായി ഹജ്ജ്-ഉംറ മന്ത്രാലയം. കമിങ് റ്റു ഉംറ എന്ന പേരിൽ ആരംഭിച്ച കാമ്പയിനിലൂടെ ഉംറ ചെയ്യുന്നവർക്ക് അവബോധം നൽകുക, പെരുമാറ്റരീതികളെക്കുറിച്ച് അറിവ് നൽകുക തുടങ്ങി തീർഥാടകർക്കുള്ള സേവനങ്ങൾ മികച്ചതാക്കുകയാണ് ലക്ഷ്യം. സൗദി വിഷൻ 2030-ന്റെ ലക്ഷ്യങ്ങളുമായി ഏകോപിക്കുന്നതാണ് ഈ സംരംഭം. പീക്ക് സീസണായ റമദാൻ മാസത്തിലേക്കുള്ള സമഗ്രമായ തയ്യാറെടുപ്പിന്റെ ഭാഗമായി ഉംറ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനാണ് പദ്ധതി.

ഈ ഹിജ്റ വർഷത്തിന്റെ തുടക്കം മുതൽ ഇതുവരെ 1.18 കോടിയിലധികം അന്താരാഷ്ട്ര ഉംറ തീർഥാടകർ എത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. റമദാൻ അവസാനം വരെ നീണ്ടുനിൽക്കുന്ന ഈ കാമ്പിൻ ഉംറ യാത്രയിലെ എല്ലാ ഘട്ടങ്ങളിലും പ്രയോജനമാകും. യാത്ര ആസൂത്രണം ചെയ്യുന്ന ഘട്ടം മുതൽ വീട്ടിലേക്ക് മടങ്ങുന്നത് വരെ ഉംറ തീർഥാടകർക്ക് കൂടെ നിൽക്കുന്ന ഡിജിറ്റൽ, ഓൺ-സൈറ്റ് ആശയവിനിമയ ഉപകരണങ്ങൾ ഉപയോഗിച്ചാണ് കാമ്പയിൻ നടപ്പാക്കുന്നത്.

പ്രവേശന കവാടങ്ങൾ, വിമാനത്താവളങ്ങൾ, ഗതാഗത കേന്ദ്രങ്ങൾ, താമസ സൗകര്യങ്ങൾ, ലക്ഷ്യസ്ഥാനങ്ങൾ, രണ്ട് ഹറമുകൾ എന്നിവയുൾപ്പെടെ 18-ലധികം പ്രധാന ഇടങ്ങളിൽ ഓൺസൈറ്റ് സേവനങ്ങൾ ലഭ്യമാകും. അവബോധ സ്ക്രീനുകൾ, റോഡ് സൈൻ ബോർഡുകൾ, ടെക്സ്റ്റ് മെസേജുകൾ തുടങ്ങിയ സേവനങ്ങൾക്കൊപ്പം ആറിലധികം ഭാഷകളിൽ ഡിജിറ്റൽ-മീഡിയ ഔട്ട്‌റീച്ചും നടത്തുന്നതിലൂടെ ആ​ഗോള യാത്രികരിലേക്ക് കാമ്പയിൻ വ്യാപിക്കും.

TAGS :

Next Story