'ഹജ്ജ് മുന്നൊരുക്കം പൂർത്തിയാക്കി'; ഇന്ത്യൻ കോൺസുൽ ജനറൽ മീഡിയവണിനോട്
ഇന്ത്യയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം നാളെ

മക്ക: ഹജ്ജിലേക്ക് നീങ്ങാൻ ഇന്ത്യക്കാർക്കുള്ള ഒരുക്കം പൂർത്തിയാക്കിയതായി ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി മീഡിയവണിനോട്. മക്കയിൽ ഫ്രൈഡേ ഓപ്പറേഷന് ശേഷം മീഡിയവണിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
1,22,518 തീർഥാടകരാണ് ഇത്തവണ ഇന്ത്യയിൽ നിന്ന് ഹജ്ജ് കമ്മിറ്റി വഴി എത്തുന്നത്. ഇതിൽ ഭൂരിഭാഗം ഹാജിമാരും മക്കയിലെത്തി. ചൊവ്വാഴ്ച ഹാജിമാർ മിനായിലേക്ക് നീങ്ങും. ഇന്ത്യയിൽ നിന്നുള്ള അവസാന ഹജ്ജ് വിമാനം നാളെ എത്തും. 280 തീർത്ഥാടകരുമായി ശ്രീനഗറിൽ നിന്നാണ് അവസാന സംഘം.
ഒരു ലക്ഷത്തിലേറെ ഹാജിമാരാണ് ഇന്ന് ഹറമിലെത്തിയത്. കോൺസുൽ ജനറലിന്റെ കീഴിൽ മുഴുവൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരും സേവനത്തിനിറങ്ങി. മദീന സന്ദർശനത്തിലുള്ള സ്വകാര്യ ഗ്രൂപ്പിലെ ഹാജിമാർ നാളെയാണ് തിരികെ എത്തുക.
Next Story
Adjust Story Font
16

