Quantcast

ഹജ്ജ്: ഏഴ് രാജ്യങ്ങൾ മക്ക റോഡ് പദ്ധതിയിൽ

ഈ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ നടപടികൾ അതാത് രാജ്യങ്ങളിൽ വെച്ച് തന്നെ പൂർത്തിയാക്കും

MediaOne Logo

Web Desk

  • Updated:

    2023-05-20 18:32:43.0

Published:

20 May 2023 5:36 PM GMT

Hajj preparations are complete, Control of entry into Makkah
X

ദമ്മാം: ഏഴ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇത്തവണ മക്ക റോഡ് പദ്ധതിയിൽ അവസരം. തീർത്ഥടകരുടെ നടപടികൾ വേഗത്തിലാക്കുന്നതിനും തീർഥാടനം പ്രയാസരഹിതമാക്കുന്നതിനും ലക്ഷ്യമിട്ട് സൗദി അറേബ്യ നടപ്പിലാക്കിയ പദ്ധതിയാണ് മക്ക റോഡ് പദ്ധതി. പദ്ധതിയിലൂടെ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഹാജിമാരുടെ നടപടികൾ അതാത് രാജ്യങ്ങളിൽ തന്നെ പൂർത്തീകരിച്ച് ബാഗേജ് ഉൾപ്പെടെ നേരിട്ട് സ്വീകരിക്കും.

പദ്ധതി അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ഇത്തവണ ഏഴ് രാജ്യങ്ങൾക്ക് പദ്ധതിക്ക് കീഴിൽ സേവനമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൊറോക്കോ, ഇന്തോനേഷ്യ, മലേഷ്യ, പാകിസ്ഥാൻ, ബ്ംഗ്ലാദേശ്, തുർക്കി, ഐവറി കോസ്റ്റ് രാജ്യങ്ങൾക്കാണ് സേവനം ലഭ്യമാക്കുക. ഈ രാജ്യങ്ങളിൽ നിന്നുള്ള ഹജ്ജ് തീർഥാടകരുടെ നടപടികൾ അതാത് രാജ്യങ്ങളിൽ വെച്ച് തന്നെ പൂർത്തിയാക്കും. ബാഗേജ് ഉൾപ്പെടെയുള്ള തീർത്ഥടകരുടെ സാധന സാമഗ്രികൾ സ്വന്തം രാജ്യത്ത് നിന്ന് നേരിട്ട് സ്വീകരിച്ച് മക്കയിലെയും മദീനയിലെയും താമസ സ്ഥലങ്ങളിൽ എത്തിക്കുന്നതാണ് പദ്ധതി. വിമാനത്താവളങ്ങളിലെത്തുന്ന ഹാജിമാർക്ക് യാതൊരു നടപടിയും കൂടാതെ പുറത്തിറങ്ങാൻ ഇത് വഴി സാധിക്കും.


Hajj: Seven countries on Mecca road project

TAGS :

Next Story