Quantcast

റമദാനിൽ ഹറമൈൻ അതിവേഗ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന

10 ലക്ഷത്തിലധികം യാത്രക്കാരാണ് ഈ റമദാനിൽ മക്ക-മദീന അതിവേഗ ട്രെയിൻ സേവനം ഉപയോഗപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    11 April 2024 5:41 PM GMT

Haramain High Speed ​​Train Passengers Increase in Ramadan
X

ജിദ്ദ: മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കന്ന ഹറമൈൻ അതിവേഗ ട്രെയിൻ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ് വർധന.10 ലക്ഷത്തിലധികം യാത്രക്കാരാണ് ഈ റമദാനിൽ മക്ക-മദീന അതിവേഗ ട്രെയിൻ സേവനം ഉപയോഗപ്പെടുത്തിയത്. കഴിഞ്ഞ വർഷം റമദാനെ അപേക്ഷിച്ച് 22 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർധന. 2845 ട്രിപ്പുകൾ റമദാനിൽ ഹറമൈൻ ട്രെയിൻ നടത്തി. ട്രിപ്പുകളുടെ എണ്ണത്തിൽ 12 ശതമാനമാണ് വർധന രേഖപ്പെടുത്തിയത്.

ഈ റമദാനിൽ ഹറമൈൻ ട്രെയിൻ സേവനത്തിന്റെ ശേഷി ഉയർത്തുക എന്നത് നേരത്തെ തന്നെ സൗദി റെയിൽവേയുടെ വികസന പദ്ധതികളിൽ ഉൾപ്പെടുത്തിയിരുന്നു. യാത്രക്കാർക്ക് അനുയോജ്യമായ സമയങ്ങളിൽ കൂടുതൽ ട്രിപ്പുകൾ ഷെഡ്യൂൾ ചെയ്തുകൊണ്ടാണ് സൗദി റെയിൽവേ ഈ നേട്ടം കൈവരിച്ചത്. റമദാനിലെ മൂന്നാമത്തെ വള്ളിയാഴ്ച മാത്രം 41,000 ത്തിലധികം പേർ ഹറമൈൻ ട്രെയിൻ ഉപയോഗിച്ചു.

അവസാനത്തെ വെള്ളിയാഴ്ച മാത്രം 120 സർവീസുകൾ ഷെഡ്യൂൾ ചെയ്തു. മക്ക-മദീന ഹറമുകളിലെ പ്രാർത്ഥനാ സമയവുമായി പൊരുത്തപ്പെടുന്ന രീതിയിലായിരുന്നു ട്രിപ്പുകളുടെ ക്രമീകരണം. ഗതാഗത മന്ത്രി സ്വാലിഹ് അൽ ജാസിറിന്റെ മേൽ നോട്ടത്തിൽ ഹറമൈൻ അതിവേഗ ട്രെയിൻ നിയന്ത്രിക്കുന്ന സൗദി-സ്പാനിഷ് കൺസോർഷ്യവുമായി സഹകരിച്ചാണ് റമദാൻ പദ്ധതി നടപ്പിലാക്കിയത്.

TAGS :

Next Story