Quantcast

ഹാർമോണിയസ് കേരള മെഗാ ഷോ സമാപിച്ചു

ആഘോഷ രാവ് നടൻ ടൊവിനോ തോമസാണ് ഉദ്ഘാടനം ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-02-25 18:53:59.0

Published:

26 Feb 2023 12:21 AM IST

Tovino
X

Tovino

സൗദിയിലെ ജിദ്ദയിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ട് ആപ്പും ചേർന്നൊരുക്കിയ ഹാർമോണിയസ് കേരള മെഗാ ഷോ സമാപിച്ചു. മലയാളികളായ പ്രവാസികൾക്ക് അവാച്യമായ അനുഭൂതി സമ്മാനിച്ച കലാവിരുന്നായിരുന്നു ഹാർമോണിയസ് കേരള. കലാവിരുന്ന് ആസ്വദിക്കാൻ ആയിരക്കണക്കിന് പ്രവാസികൾ ഇക്വിസട്രിയൻ പാർക്കിലേക്ക് ഒഴുകിയെത്തി. ചലച്ചിത്ര, സംഗീത, ഹാസ്യകലാ രംഗത്തെ സെലിബ്രിറ്റികളെ അണിനിരത്തി സംഘടിപ്പിച്ച ആഘോഷ രാവ് നടൻ ടൊവിനോ തോമസാണ് ഉദ്ഘാടനം ചെയ്തത്. ജിദ്ദക്ക് പുറമെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വലിയ പ്രേക്ഷകസമൂഹത്തെ സാക്ഷിയാക്കിയായിരുന്നു ആഘോഷപരിപാടികൾ.

സിത്താര, സന മെയ്തുട്ടി, സൂരജ് സന്തോഷ്, കണ്ണൂർ ശരീഫ്, ജാസിം ജമാൽ തുടങ്ങിയ പ്രശസ്ത ഗായകർ ഗാനങ്ങൾ ആലപിച്ചു. സൗദി അറേബ്യയേയും കേരളത്തെയും കുറിച്ചുള്ള വീഡിയോ അവതരണങ്ങൾ സദസ്സിന് വേറിട്ട അനുഭവമായി. മഹേഷ് കുഞ്ഞുമോന്റെ മിമിക്രിയും രൂപ രേവതി വയലിൻ തന്ത്രികളിൽ തീർത്ത മിന്നും പ്രകടനവും റംസാൻ മുഹമ്മദിന്റെയും ജിദ്ദ ഡാൻസ് ക്ലബ്ബിന്റെ ചടുലമായ നൃത്ത ചുവടുകളും കാണികൾക്ക് ഹരവും കൗതുകവുമായി. മിഥുൻ രമേശായിരുന്നു അവതാരകൻ.

ലുലു ഹൈപ്പർ മാർക്കറ്റ് റീജിമണൽ ഡയരക്ടർ റഫീക്ക് മുഹമ്മദലി, ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയരക്ടർ വി.പി മുഹമ്മദലി, സഹ്‌റാനി ഗ്രൂപ്പ് എം.ഡി റഹീം പട്ടർകടവൻ , ഡോ. ജംഷിദ് അബീർ വൈസ് പ്രസിഡണ്ട്, സലീം അമ്പലൻ, സിഎച്ച് ബഷീർ, നജ്മുദ്ദീൻ അമ്പലങ്ങാടൻ, കെഎം ബഷീർ, റഫീക്ക് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Harmonious Kerala Mega Show has conclude

TAGS :

Next Story