Quantcast

ഹസ്സ ഒ.ഐ.സി.സി രാജീവ് ഗാന്ധി അനുസ്മരണം നടത്തി

MediaOne Logo

Web Desk

  • Published:

    22 May 2023 5:14 PM GMT

Hassa OICC
X

രാജീവ് ഗാന്ധിയുടെ മുപ്പത്തിരണ്ടാമത് രക്തസാക്ഷിത്വ ദിനം അൽ ഹസ്സ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ ചടങ്ങിൽ സർവ്വമത പ്രാർത്ഥന, പുഷ്പാർച്ചന, അനുസ്മരണ യോഗം എന്നീ പരിപാടികൾ ഉണ്ടായിരുന്നു.

ഒ.ഐ.സി.സി വനിതാവേദി നേതാക്കളായ റീഹാന നിസാം, ജ്വിന്റി എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. തുടർന്ന് നേതാക്കളും പ്രവർത്തകരും രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണ യോഗത്തിൽ ചെയർമാൻ ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു.ഉമർ കോട്ടയിൽ, അർശദ് ദേശമംഗലം, റഫീഖ് വയനാട്, അഫ്‌സൽ തിരൂർകാട് എന്നിവർ രാജീവ് ഗാന്ധിയെ സ്മരിച്ച് സംസാരിച്ചു.

ലിജു വർഗ്ഗീസ് സ്വാഗതവും, നിസാം വടക്കേകോണം നന്ദിയും പറഞ്ഞു. ഷാനി ഓമശ്ശേരി, റീഹാന നിസാം, ജ്വിന്റി, റസീന ഷമീർ, മുരളി സനയ്യ, മൊയ്തു അടാടി, സിജോ രാമപുരം, ജോബി പാലാ, മൊയ്തീൻകുട്ടി നെടിയിരുപ്പ്, ഷാജി പട്ടാമ്പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

TAGS :

Next Story