Quantcast

ഹൃദയാഘാതം: ദമ്മാമിൽ മലയാളി മരിച്ചു

സഫ്‌വയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന വയനാട് സ്വദേശി ബഷീർ (56) ആണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    19 Jan 2026 11:12 AM IST

ഹൃദയാഘാതം: ദമ്മാമിൽ മലയാളി മരിച്ചു
X

ദമ്മാം: ദമ്മാമിലെ സഫ്‌വയിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. സഫ്‌വയിൽ സൂപ്പർ മാർക്കറ്റ് നടത്തി വന്നിരുന്ന വയനാട് പൊഴുതന പറക്കാടൻ വീട്ടിൽ ബഷീർ (56) ആണ് മരിച്ചത്. ഷോപ്പിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പന്ത്രണ്ട് വർഷമായി സൗദിയിൽ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ബഷീറിന്റെ കുടുംബം കൂടെയുണ്ട്. നഹ്‌ല ഗ്രൂപ്പിൽ മാനേജറായ ഷമീർ മുതിരയുടെ ഭാര്യ പിതാവാണ് ബഷീർ. സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ദമ്മാമിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറയിച്ചു. ഭാര്യ ഹൈറുന്നിസ , അനീഷ, ഹസ്‌ന, അബ്ഷ എന്നിവർ മക്കളാണ്. മരുമക്കൾ ഷമീർ മുതിര നഹ്ല, ബാവ, നജീബ്

TAGS :

Next Story