Quantcast

അസീറിലെ അല്‍ സൗദ പ്രദേശങ്ങളില്‍ അലങ്കാരം തീര്‍ത്ത് കനത്ത മൂടല്‍മഞ്ഞ്

MediaOne Logo

Web Desk

  • Published:

    21 Jan 2022 3:17 PM GMT

അസീറിലെ അല്‍ സൗദ പ്രദേശങ്ങളില്‍ അലങ്കാരം തീര്‍ത്ത് കനത്ത മൂടല്‍മഞ്ഞ്
X

കട്ടിയുള്ള മൂടല്‍മഞ്ഞ് പാളികള്‍ കുഞ്ഞു മലനിരകള്‍ കണക്കെ അണിനിരന്ന് സുന്ദരകാഴ്ചയൊരുക്കുകയാണ് സൗദി അസീറിലെ അല്‍ സൗദയുടെ ഉയര്‍ന്ന പ്രദേശങ്ങള്‍. അലയടങ്ങാത്ത കടലിലേക്ക് ചുവന്ന് തുടുത്ത് പതിയെ താഴ്ന്നിറങ്ങുന്ന സൂര്യനെയാണ് അസീറിലെ കുന്നിന്‍മുകളില്‍നിന്ന് തങ്ങള്‍ വീക്ഷിക്കുന്നതെന്ന തരത്തിലാണ് അവിടെയെത്തുന്ന സന്ദര്‍ശകര്‍ ആലങ്കാരികമായി ഈ സുന്ദര കാഴ്ചകളെ വിശേഷിപ്പുക്കുന്നത്. അസീറിന്റെ ഉയരങ്ങളെ അസ്തമയ സൂര്യന്‍ ആലിംഗനം ചെയ്ത് മറയുന്ന നിരവധി വീഡിയോകളും ചിത്രങ്ങളുമാണ് ഇതിനകം നിരവധി സഞ്ചാരികള്‍ പുറത്തുവിട്ടിരിക്കുന്നത്. അവയെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വേഗത്തില്‍ പ്രചരിക്കുകയും ചെയ്തു.

മലമുകളിലെ കട്ടിയുള്ള മൂടല്‍മഞ്ഞ് കടലിന് സമാനമാണെന്നും അസ്തമയ സൂര്യന്‍ തികച്ചും കടലില്‍ മറയുകയാണെന്നും തോന്നിപ്പിക്കും വിധമാണ് ഇവിടുത്തെ കാഴ്ചകളെന്ന് വീഡിയോഗ്രാഫര്‍ സയീദ് ബിന്‍ മഷ്ഹൂര്‍ പറയുന്നു.

ഈ പ്രദേശങ്ങളിലെ താപനില നിലവില്‍ 9 ഡിഗ്രി സെല്‍ഷ്യസിലെത്തിയിരിക്കുകയാണ്. രാജ്യത്തെ പലഭാഗങ്ങളിലുമുള്ള തണുത്ത കാലാവസ്ഥയുടേയും മഞ്ഞുവീഴ്ചയുടേയും തുടര്‍ച്ചയാണ് അസീറിലെ മലനിരകളിലും പ്രതിഫലിക്കുന്നത്.

TAGS :

Next Story