Quantcast

ചരിത്രം വിളിച്ചോതി 'മകാൻ അൽ താരീഖ്' റിയാദിലെ മന്ത്രാലയത്തിന്റെ ആദ്യ ആസ്ഥാനം പുനർനിർമാണത്തിന്

ചരിത്രപ്രാധാനയമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കുകയും അവ പുതുതലമുറക്ക് പരിചയപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം

MediaOne Logo

Web Desk

  • Published:

    23 Feb 2026 4:15 PM IST

History calls for reconstruction of Makan Al Tariq, the first headquarters of the ministry in Riyadh
X

റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനാഘോഷങ്ങളോടനുബന്ധിച്ച്, സുരക്ഷാ സ്ഥാപനങ്ങളുടെ ചരിത്രം വിളിച്ചോതുന്ന 'മകാൻ അൽ താരീഖ്' പദ്ധതിയുടെ രണ്ടാം ഘട്ടം ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കി. ഇതിന്റെ ഭാ​ഗമായി റിയാദിലെ മന്ത്രാലയത്തിന്റെ ആദ്യ ആസ്ഥാനം പുനരുദ്ധരിക്കാനൊരുങ്ങുകയാണ് മന്ത്രാലയം. ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചരിത്രപ്രാധാനയമുള്ള കെട്ടിടങ്ങൾ സംരക്ഷിക്കുകയും അവ പുതുതലമുറക്ക് പരിചയപ്പെടുത്തുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

1957 ൽ റിയാദിൽ സ്ഥാപിതമായ മന്ത്രാലയത്തിന്റെ ആദ്യ ആസ്ഥാനമാണ് ഈ വർഷം ജനങ്ങൾക്കായി തുറന്നുകൊടുത്തത്. മക്കയിൽ നിന്നും റിയാദിലേക്ക് മന്ത്രാലയത്തിന്റെ പ്രവർത്തനം മാറ്റിയ കാലഘട്ടത്തിലെ ഭരണപരമായ വികാസത്തെ ഇത് അടയാളപ്പെടുത്തുന്നു. സൗദി അറേബ്യയുടെ ആദ്യ ഭരണകൂടം മുതൽ ഇന്നുവരെയുള്ള സുരക്ഷാ സംവിധാനങ്ങളുടെ വളർച്ചയെ ഈ പദ്ധതി പ്രതിനിധീകരിക്കുന്നു. ഇതിന്റെ ഭാഗമായി കെട്ടിട സമുച്ചയത്തിൽ വിപുലമായ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചു. 1950 കളിലെ ഓഫീസ് അന്തരീക്ഷം പുനസൃഷ്ടിച്ചുകൊണ്ടുള്ള പ്രദർശനം സന്ദർശകർക്ക് പഴയകാലത്തെ ഭരണ രീതികൾ നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കി.

TAGS :

Next Story