Quantcast

ഹൂതി ആക്രമണം; ജിദ്ദ വിമാനത്താവളത്തിലെ സർവീസുകളെ സാരമായി ബാധിച്ചു

ഉംറ തീർഥാടകരടക്കം നിരവധി യാത്രക്കാർ പ്രതിസന്ധിയിലാണ്

MediaOne Logo

Gulf Desk

  • Published:

    13 Oct 2026 10:11 PM IST

ഹൂതി ആക്രമണം; ജിദ്ദ വിമാനത്താവളത്തിലെ സർവീസുകളെ സാരമായി ബാധിച്ചു
X

ജിദ്ദ: ഹൂതി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജിദ്ദ വിമാനത്താവളത്തിലെ സർവീസുകളും താളംതെറ്റി. ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകൾ നിർത്തിവെച്ചതോടെ ഉംറ തീർഥാടകരടക്കം നിരവധി യാത്രക്കാർ പ്രതിസന്ധിയിലാണ്. മറ്റ് രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ വിമാന സർവീസുകളെയും ഭാഗികമായി ബാധിച്ചിട്ടുണ്ട്.

ഇന്ത്യൻ വിമാനക്കമ്പനികളായ ആകാശ എയറും ഇൻഡിഗോയും ഒക്ടോബർ 17 വരെ സർവീസുകൾ നിർത്തി. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ശനിയാഴ്ച വരെ ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവീസുകൾ സസ്‌പെൻഡ് ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു. ജിദ്ദയെ കൂടാതെ ദമ്മാം, റിയാദ് എന്നിവിടങ്ങളിലേക്കും ഇന്ത്യൻ വിമാന കമ്പനികൾ സർവീസ് ശനിയാഴ്ച വരെ നിർത്തി. ജിദ്ദയിൽനിനിന്ന് ഇന്ത്യയിലേക്കുള്ള സൗദി എയർലൈൻസ് സർവീസുകളെ കാര്യമായി ബാധിച്ചിട്ടില്ല. ഫ്ലൈനാസ് ദമ്മാം–ലഖ്‌നൗ ഉൾപ്പെടെയുള്ള റൂട്ടുകളിൽ ഭാഗികമായി സർവീസുണ്ട്.

മറ്റ് രാജ്യങ്ങൾ വഴിയുള്ള കണക്ഷൻ വിമാന സർവീസുകളിലും തടസ്സങ്ങൾ നേരിട്ടു. ഇത്തിഹാദ് എയർവേയ്‌സ് ജിദ്ദ–അബുദാബി റൂട്ടിൽ ഒക്ടോബർ 14 വരെ നിരവധി സർവീസുകൾ റദ്ദാക്കി. എമിറേറ്റ്സ് ജിദ്ദ–ദുബായ് റൂട്ടിലും നിരവധി സർവീസുകൾ മുടങ്ങി. ഖത്തർ എയർവേയ്‌സ്, ഒമാൻ എയർ, ഫ്ലൈദുബായ്, എയർ അറേബ്യ തുടങ്ങിയ കമ്പനികളുടെ സർവീസുകൾ കാര്യമായ തടസ്സങ്ങളില്ല. പ്രയാസം നേരിടുന്ന യാത്രക്കാർക്കായി ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂർ കൺട്രോൾ റൂമും തുറന്നിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിച്ച ശേഷം മാത്രം വിമാനത്താവളത്തിലേക്ക് പുറപ്പെടണമെന്നാണ് അധികൃതരുടെ നിർദേശം.

TAGS :

Next Story