Quantcast

സൗദിയിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ സ്വദേശികളുടെ എണ്ണത്തിൽ വൻ വർധനവ്

സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു

MediaOne Logo

Web Desk

  • Published:

    26 Jan 2022 5:08 PM GMT

സൗദിയിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ സ്വദേശികളുടെ എണ്ണത്തിൽ വൻ വർധനവ്
X

സൗദി അറേബ്യയിൽ സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ വൻ വർധനവ്. ഒരു വർഷത്തിനിടെ 15 ശതമാനത്തിന്റെ വർധനവാണുണ്ടായത്. സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലിയെടുക്കുന്ന സ്വദേശികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കൂടുതലും വനിതകളാണുള്ളത്.

രാജ്യത്ത് സ്വകാര്യ ആരോഗ്യ, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം കഴിഞ്ഞ ഒരു വർഷത്തിനിടെ 15.4% വർദ്ധിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിൽ 2021 ന്റെ അവസാനത്തിൽ സ്വദേശികളുടെ എണ്ണം 209,095 ആയി ഉയർന്നു. 2020ൽ 177,037 പേർ ആയിരുന്നിടത്താണ് വലിയ വർധനവ്. ഇതോടെ രാജ്യത്തെ ആരോഗ്യ മേഖലയിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 4,44,930 ആയി. ഇതിൽ 53 ശതമാനം അഥവ (235,835) പേർ വിദേശികളാണ്. സ്വദേശികളിൽ പുതുതായി എത്തിയവരിൽ കൂടുതലും വനിതകളാണ്. നിലവിൽ വിദേശ വനിതാ ജീവനക്കാരെക്കാൾ കൂടുതലാണ് സ്വദേശി വനിതകളുടെ പ്രാതിനിധ്യം. 1,83,075 പേരാണ് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ആകെ വനിതാ ജീവനക്കാരായുള്ളത് ഇതിൽ 96281 പേർ സ്വദേശികളാണ്. ആരോഗ്യ മേഖലയിൽ കൂടുതൽ തസ്തികകൾ സ്വദേശിവത്ക്കരിച്ചതും. മിനിമം വേതനം ഉയർത്തി നിശ്ചയിച്ചതും സ്വദേശികളെ ആകർഷിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

Huge increase in the number of natives in the private health sector in Saudi Arabia

TAGS :

Next Story