Quantcast

ഐസിഎഫ് അവാർഡ് വിതരണം നാളെ

MediaOne Logo

Web Desk

  • Published:

    18 July 2025 8:16 PM IST

ഐസിഎഫ് അവാർഡ് വിതരണം നാളെ
X

ഐ സി എഫ് ഇന്റർനാഷണലിന്‍റെ അവാര്‍ഡുകള്‍ നാളെ വിതരണം ചെയ്യും. ആറ് പതിറ്റാണ്ട് കാലമായി കേരളീയ മത സാമൂഹിക രംഗങ്ങളിൽ നിസ്തുല സേവനം അനുഷ്ഠിക്കുകയും വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങള്‍ നടത്തി വരുന്ന മതപണ്ഡിതന്‍ അലി ബാഫഖി തങ്ങൾക്കാണ് ഇത്തവണത്തെ അവാര്‍ഡ്. നാളെ കോഴിക്കോട് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ഇന്റർനാഷണൽ മുഅല്ലിം കോൺഫറൻസിൽ അവാർഡ് സമ്മാനിക്കുമെന്ന് ഐസിഎഫ് ഭാരവാഹികൾ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവും അടങ്ങുന്നതാണ് അവാർഡ്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റ്, സുന്നി വിദ്യാഭ്യാസ ബോർഡ്, സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ, മർകസ് എന്നിവയുടെ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്ന അലി ബാഫഖി തങ്ങള്‍ മദ്രസാ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും മദ്രസാധ്യാപകരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമായി നിരന്തരം പ്രവർത്തനം നടത്തുന്ന വ്യക്തിത്വമാണ്.

മുഅല്ലിം കോൺഫറൻസിൽ മദ്രസാ വിദ്യാഭ്യാസ പ്രവർത്തന രംഗത്തെ നിസ്തുല സേവനങ്ങളെ മുന്‍നിര്‍ത്തി വിപിഎം ഫൈസി വില്യാപ്പള്ളി, തെന്നല അബൂഹനീഫൽ ഫൈസി, എകെ അബ്ദുൽ ഹമീദ് സാഹിബ് എന്നിവരെയും ആദരിക്കും. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, ആറ്റക്കോയ തങ്ങൾ കുമ്പോൽ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, സിപി സൈതലവി ചെങ്ങര, മജീദ് കക്കാട്, റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, അബ്ദുൽ അസീസ് സഖാഫി മമ്പാട്, നിസാർ സഖാഫി, സുലൈമാൻ സഖാഫി കുഞ്ഞുകുളം തുടങ്ങിയവര്‍ പങ്കെടുക്കും.

TAGS :

Next Story