പക്ഷിപ്പനി; ഫ്രാൻസ്, പോളണ്ട് രാജ്യങ്ങളിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് സൗദിയിൽ നിരോധനം
സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉൽപന്നങ്ങൾക്ക് മാത്രം ഇറക്കുമതി ചെയ്യാൻ അനുമതി

റിയാദ്: പോളണ്ട്, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് കോഴിയിറച്ചിയും കോഴിമുട്ടയും ഇറക്കുമതി ചെയ്യുന്നതിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ഈ രാജ്യങ്ങളിലെ പല പ്രദേശങ്ങളിൽ പക്ഷിപ്പനിയും, ന്യൂകാസിൽ രോഗവും പടരുന്നതായി ലോക മൃഗാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ഈ നടപടി.
അതേസമയം വൈറസിനെ ഇല്ലാതാക്കാൻ ഉയർന്ന താപനിലക്ക് വിധേയമാക്കിയ കോഴിയിറച്ചിക്കും കോഴി മുട്ടക്കും നിരോധനം ബാധകമല്ല. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന ഉൽപന്നങ്ങൾ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂവെന്നും ഇറക്കുമതി ചെയ്യുന്ന ഇത്തരം ഉൽപന്നങ്ങൾ രോഗമുക്തമാണെന്ന് ഫ്രാൻസിലെയും പോളണ്ടിലെയും ഔദ്യോഗിക അധികൃതർ സാക്ഷ്യപ്പെടുത്തിയ ആരോഗ്യ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും അതോറിറ്റി നിർദേശിച്ചു.
Next Story
Adjust Story Font
16

