Quantcast

സൗദിയിൽ 81 പേരുടെ വധശിക്ഷ നടപ്പാക്കി

ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരാണ് ഇതിൽ നല്ലൊരു പങ്കും. ഐ.എസിലെയും അൽ ഖാഇദയിലെയും അംഗങ്ങൾ ഇതിലുണ്ട്. തീവ്രവാദ, വധശിക്ഷാ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്കെതിരെയാണ് വധശിക്ഷകൾ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി അറിയിച്ചു.

MediaOne Logo

Web Desk

  • Published:

    12 March 2022 11:24 PM IST

സൗദിയിൽ 81 പേരുടെ വധശിക്ഷ നടപ്പാക്കി
X

ഭീകരവാദവും കൊലപാതകങ്ങളും ഉൾപ്പെടെ വിവിധ കേസുകളിൽ സൗദിയിൽ ഇന്ന് 81 പേരുടെ വധശിക്ഷ നടപ്പാക്കി. വിചാരണ പൂർത്തിയായ ശേഷമാണ് വിവിധ കേസുകളിലെ പ്രതികളുടെ വധശിക്ഷ ഒരേദിവസം നടത്തിയത്. ഐ.എസിലെയും അൽ ഖാഇദയിലെയും അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഇതിലുണ്ട്. 81 പേരെ ഇന്ന് വധശിക്ഷക്ക് വിധേയരാക്കിയ വിവരം ആഭ്യന്തരമന്ത്രാലയമാണ് പുറത്തുവിട്ടത്. 73 സൗദികൾ ഏഴ് യമനികൾ ഒരു സിറിയൻ സ്വദേശി എന്നിവർ ഇതിൽപ്പെടുന്നു.

ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരാണ് ഇതിൽ നല്ലൊരു പങ്കും. ഐ.എസിലെയും അൽ ഖാഇദയിലെയും അംഗങ്ങൾ ഇതിലുണ്ട്. തീവ്രവാദ, വധശിക്ഷാ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട വ്യക്തികൾക്കെതിരെയാണ് വധശിക്ഷകൾ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി അറിയിച്ചു. പൊലീസ് സ്റ്റേഷനേയും ഉദ്യോഗസ്ഥരേയും ലക്ഷ്യം വെച്ച് ആസൂത്രിക ആക്രമണം നടത്തിയ കേസിൽ പെട്ടവരാണ് ഇതിൽ 37 പേർ. നിരപരാധികളുടെ കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരും ഇതിലുണ്ട്. മാതാപിതാക്കളുടെ കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ടവരും ഇതിലുണ്ട്. സർക്കാർ ഉദ്യോഗസ്ഥരെ കൊന്നവരും സുരക്ഷാ ജീവനക്കാരെ വധിച്ചവരും ഇതിൽ പെടും. കൊലപാതകത്തിന് ശേഷം മൃതദേഹം വികൃതമാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച പ്രതികളും ഇതിലുണ്ട്. രാജ്യത്തേക്ക് മയക്കു മരുന്നും ആയുധങ്ങളും കടത്തിയവരും വധശിക്ഷക്ക് വിധേയരായി.

പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ച് ബോംബ് സ്‌ഫോടനം നടത്തിയവരുടെ പട്ടികയും വധശിക്ഷക്ക് ശേഷം മന്ത്രാലയം പുറത്ത് വിട്ടു. 1980ന് ശേഷം ഇതാദ്യമായാണ് ഒരേദിനം ഇത്രയധികം പേരെ ഒന്നിച്ച് വധശിക്ഷക്ക് വിധേയമാക്കുന്നത്. മക്ക ഹറം പിടിച്ചെടുത്ത കേസിലന്ന് 67 പേരെ വധിച്ചിരുന്നു. 2016ൽ തീവ്രവാദ കേസുകളിൽ 47 പേരെയും വധിച്ചിരുന്നു. ഇത്തവണ പക്ഷേ വിവിധ കേസുകളിലെ പ്രതികൾക്ക് ഒരേസമയം വധശിക്ഷ നടപ്പാക്കുകയാണ് ചെയ്തത്. അപ്പീലുകളെല്ലാം തള്ളപ്പെട്ട ശേഷമാണ് ശിക്ഷ നടപ്പാക്കിയത്.

TAGS :

Next Story